വാണിമേൽ: എട്ടുവർഷം മുൻപുണ്ടായ വിലങ്ങാട് ഉരുൾപൊട്ടലിനെയും പ്രളയത്തെയും തുടർന്ന് തകർന്നുപോയ പാക്കോയിപ്പാലം പുനർനിർമ്മാണം പൂർത്തിയാക്കി ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരം അഞ്ചിന് ഇ.കെ. വിജയൻ എം.എൽ.എ നാടിന് സമർപ്പിക്കും. കേരള പുനർനിർമ്മാണ ഫണ്ടിൽ നിന്നും 4.30 കോടി രൂപ ചെലവഴിച്ചാണ് പാലത്തിന്റെ പണി പൂർത്തിയാക്കിയത്. പാലത്തോടൊപ്പം ഇരുഭാഗങ്ങളിലുമുള്ള 30 മീറ്റർ അപ്രോച്ച് റോഡുകളുടെ പ്രവൃത്തിയും പൂർത്തിയായിട്ടുണ്ട്.
മലയോര മേഖലയിലെ യാത്രക്കാർക്ക് ഏറെ ആശ്വാസകരമായ ഈ പാലം യാഥാർത്ഥ്യമായെങ്കിലും, ഇതുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ ശോചനീയാവസ്ഥ യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ഭൂമിവാതുക്കൽ ടൗൺ മുതൽ തിരുവങ്ങോത്ത് മുക്ക് വരെയുള്ള റോഡ് പണി അനിശ്ചിതമായി നീളുകയാണ്.
പ്രതിഷേധവുമായി യു.ഡി.എഫ്
പാലവുമായി ബന്ധിപ്പിക്കുന്ന നരിപ്പറ്റ പഞ്ചായത്തിലെ തിരുവങ്കോത്ത് മുക്ക് - പാക്കോയിപ്പാലം റോഡിന്റെ പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് പാലം ഉദ്ഘാടന ദിവസം തന്നെ ധർണ്ണ നടത്താൻ യു.ഡി.എഫ് തീരുമാനിച്ചു. ദീർഘകാലമായി പൊടിപടലങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന പ്രദേശവാസികളുടെ പ്രയാസങ്ങൾ അധികൃതർ ഗൗനിക്കുന്നില്ലെന്ന് നേതാക്കൾ ആരോപിച്ചു. നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.പി. ജാഫർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. സി.കെ. നാണു അധ്യക്ഷത വഹിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









