തൃശ്ശൂർ : കെട്ടിടങ്ങളുടെയും കെട്ടിടനിർമാണസാമഗ്രികളുടെയും ഗുണനിലവാരപരിശോധനാകേന്ദ്രം സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ എ. പ്രസാദ് ഉദ്ഘാടനംചെയ്തു.
തൃശ്ശൂർ ജില്ലാ സിവിൽ എൻജിനീയേഴ്‌സ് ഗ്രീൻ കൺസ്ട്രക്ഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ലബോറട്ടറി ആരംഭിച്ചത്. ഗുണനിലവാരമുള്ള കെട്ടിടങ്ങളുടെ സംസ്കാരം തൃശ്ശൂരിനു നൽകുക എന്ന ലക്ഷ്യത്തോടെയുള്ള സംരംഭം പ്രശംസനീയമാണെന്നും കോർപറേഷൻ്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹായസഹകരണങ്ങളും നൽകുമെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.
പ്രസിഡന്റ് ശ്രീലക്ഷ്മി നാരായണൻ അധ്യക്ഷത വഹിച്ചു. സംഘം വൈസ് പ്രസിഡൻ്റ് സി.പി. വർഗീസ്, സെക്രട്ടറി പി. ഹരിദാസ്, പി.ആർ.ഒ. ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ എല്ലാ പ്രവൃത്തിദിവസങ്ങളിലും ഒഴിവുദിവസങ്ങളിൽ രാവിലെ 10 മുതൽ ഒരു മണിവരെയും ലാബിൻ്റെ പ്രവർത്തനം ലഭ്യമാകും. കൺസ്ട്രക്ഷൻസൈറ്റിലെത്തി സാമ്പിൾ ശേഖരിക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണെന്ന് സെക്രട്ടറി പി. ഹരിദാസ് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









