കൊച്ചി : നഗരം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ സാനിറ്റ്റി മാലിന്യത്തിൻ്റെ സംസ്‌കരണത്തിന് ശാസ്ത്രീയ പരിഹാരവുമായി കൊച്ചി കോർപ്പറേഷൻ. ബ്രഹ്മപുരത്ത് നിർമിച്ച കമ്യൂണിറ്റി ലെവൽ ഇൻസിനറേറ്റർ പ്ലാന്റിന്റെ പ്രവർത്തനോദ്ഘാടനവും മാലിന്യത്തിന്റെ വാതിൽപ്പടി ശേഖരണവും മേയർ അഡ്വ. വി.കെ. മിനിമോൾ നിർവഹിച്ചു. ഉപയോഗിച്ച ഡയപ്പറുകൾ, സാനിറ്ററി പാഡുകൾ എന്നിവ ഇനിമുതൽ ശാസ്ത്രീയമായ രീതിയിൽ പ്ലാൻറിൽവെച്ച് സംസ്കരിക്കാൻ സാധിക്കും.
പദ്ധതിയുടെ ഭാഗമായി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച ബയോ മെഡിക്കൽ മാലിന്യവുമായി ബ്രഹ്മപുരത്തേക്കുള്ള ആദ്യ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമവും മേയർ നിർവഹിച്ചു.
വീടുകളിൽനിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും ഇത്തരം മാലിന്യം പ്രത്യേകം ശേഖരിച്ച് നേരിട്ട് പ്ലാന്റിലെത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ചടങ്ങിൽ ഡെപ്യൂട്ടി മേയർ ദീപക് ജോയ് അധ്യക്ഷത വഹിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









