കെ.എസ്.ആർ.ടി.സി. കൊല്ലം ടെർമിനൽ നിർമാണോദ്ഘാടനം നടത്തി

കെ.എസ്.ആർ.ടി.സി. കൊല്ലം ടെർമിനൽ നിർമാണോദ്ഘാടനം നടത്തി
കെ.എസ്.ആർ.ടി.സി. കൊല്ലം ടെർമിനൽ നിർമാണോദ്ഘാടനം നടത്തി
Share  
2026 Mar 05, 08:34 AM

കൊല്ലം : കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ നിർമാണോദ്ഘാടനം മന്ത്രി കെ.ബി. ഗണേഷ്‌കുമാർ നിർവഹിച്ചു. നാഗർകോവിൽ-കളിയിക്കാവിള, കൊല്ലം-അഞ്ചാലുംമൂട്-തിരുവനന്തപുരം പാതകളിൽ ആരംഭിക്കുന്ന രണ്ട് ഫാസ്റ്റ് പാസഞ്ചർ സർവീസുകളും മന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു.


എം. മുകേഷ് എം.എൽ.എ.യുടെ ആസ്‌തിവികസന ഫണ്ടിൽനിന്നുള്ള അഞ്ചുകോടി രൂപയും 2025-26 സാമ്പത്തികവർഷത്തെ ബജറ്റ് ഫണ്ടിൽനിന്നുള്ള 10 കോടി രൂപയും ഉൾപ്പെടെ 15 കോടി രൂപ ചെലവഴിച്ചാണ് നിലവിലെ ബസ് ഗാരേജിൽ പുതിയ ടെർമിനൽ നിർമിക്കുന്നത്. പ്രീ-ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസ് ടെർമിനൽ നിർമിക്കുന്നത്. 26,370 ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ ആകെ വിസ്തീർണം.


ഒരേസമയം ഏകദേശം 22 ബസുകൾ നിർത്തിയിടാൻ സൗകര്യമുണ്ടാകും. കാൽസിപ്പ് റൂഫിങ്ങും സ്റ്റീൽ സ്ട്രക്ചറും ഉൾപ്പെടുന്ന നിർമാണരീതിയാണ് സ്വീകരിക്കുന്നത്. കാത്തിരിപ്പുകേന്ദ്രം, റസ്റ്ററന്റ്, കഫറ്റീരിയ, കടമുറികൾ, ഹെൽത്ത് കഫേ, എൻക്വയറി-കം-റിസർവേഷൻ സെന്റർ, ഡിപ്പോ ഓഫീസ്, വിശ്രമമുറികൾ, പൊതുശൗചാലയങ്ങൾ എന്നിവയും ബസ് ടെർമിനലിൽ ഒരുക്കും.


സംസ്ഥാന പൊതുമരാമത്ത് (ആർക്കിടെക്‌ചർ) വകുപ്പാണ് രൂപരേഖ തയ്യാറാക്കിയത്. ആറുമാസത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യം.


അഷ്ടമുടിക്കായലിൻ്റെ തീരത്തുള്ള നിലവിലെ ബസ് സ്റ്റേഷൻ സ്ഥലം പഞ്ചനക്ഷത്ര ഹോട്ടലും ഷോപ്പിങ് മാളും ചേർന്നുള്ള വിനോദസഞ്ചാര പദ്ധതിയായി വികസിപ്പിക്കുന്നതിന് കിഫ്ബിയുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.


എം. മുകേഷ് എം.എൽ.എ. അധ്യക്ഷനായി. കെ.എസ്.ആർ.ടി.സി. സി.എം.ഡി. ഡോ. പി.എസ്. പ്രമോദ് ശങ്കർ, എക്സിക്യൂട്ടീവ് ഡയറക്‌ടർ പി.എം. ഷറഫ് മുഹമ്മദ്, എ.ടി.ഒ. ബി. അജിത്കുമാർ, സി.പി.എം. ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ, സംഘടനാപ്രതിനിധികൾ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU
AJMI
MN
unni

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles