കൊയിലാണ്ടി കൊല്ലം അനന്തപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ ദീർഘകാലത്തെ ആഗ്രഹമായ ചുറ്റമ്പല നിർമ്മാണത്തിന് ശിലാസ്ഥാപനം നടത്തി. മേപ്പള്ളിമന പ്രസാദ് അടിതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ തറവാട്ടു കാരണവന്മാരായ ഇളയിടത്ത് അരവിന്ദാക്ഷൻ നായർ (കോയമ്പത്തൂർ), ഇളയിടത്ത് അരവിന്ദാക്ഷൻ നായർ (കോഴിക്കോട്) എന്നിവർ ചേർന്നാണ് ശിലാസ്ഥാപന കർമ്മം നിർവഹിച്ചത്.
ഏകദേശം രണ്ട് കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന വിപുലമായ നവീകരണ പ്രവർത്തനങ്ങളാണ് ക്ഷേത്രത്തിൽ നടക്കുന്നത്. ക്ഷേത്ര പരിപാലന സമിതി പ്രസിഡന്റ് ഇ.എസ്. രാജന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പിഷാരികാവ് ദേവസ്വം ചെയർമാൻ അപ്പുക്കുട്ടി നായർ, രക്ഷാധികാരി പാതിരിക്കാട് മുരളി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് ക്ഷേത്ര കമ്മിറ്റി.
ബാലൻ അമ്പാടി, മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി അംഗം കെ. ചിഹ്നൻ നായർ, പിഷാരികാവ് ദേവസ്വം മുൻ ട്രസ്റ്റി വി.വി. സുധാകരൻ എന്നിവരും മുൻ പ്രസിഡന്റുമാരായ മുണ്ടയ്ക്കൽ ശശീന്ദ്രൻ, തൈക്കണ്ടി രാമദാസ് എന്നിവരും സംസാരിച്ചു. നവീകരണ സമിതി കൺവീനർ ബാലകൃഷ്ണൻ പണ്ടാരക്കണ്ടി, പരിപാലന സമിതി സെക്രട്ടറി അജിത്ത്കുമാർ തെക്കെയിൽ, കോറുവീട്ടിൽ ലീല തുടങ്ങിയവരും ചടങ്ങിന് നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









