സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ ഇന്ന് മുതൽ സമരത്തിൽ; നഴ്‌സുമാരുടെ പണിമുടക്ക് തുടങ്ങി, അത്യാഹിത വിഭാഗങ്ങളിൽ മാത്രം സേവനം

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ ഇന്ന് മുതൽ സമരത്തിൽ; നഴ്‌സുമാരുടെ പണിമുടക്ക് തുടങ്ങി, അത്യാഹിത വിഭാഗങ്ങളിൽ മാത്രം സേവനം
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ ഇന്ന് മുതൽ സമരത്തിൽ; നഴ്‌സുമാരുടെ പണിമുടക്ക് തുടങ്ങി, അത്യാഹിത വിഭാഗങ്ങളിൽ മാത്രം സേവനം
Share  
2026 Mar 04, 09:36 AM

തിരുവന്തപുരം: മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ഇന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (UNA) നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ ചെറുകിട ക്ലിനിക്കുകൾ മുതൽ വൻകിട മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ വരെയുള്ള 490 സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് നഴ്‌സുമാർ പങ്കെടുക്കും. പണിമുടക്കിന്റെ ഭാഗമായി ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.


​അടിസ്ഥാന ശമ്പളം 40,000 രൂപയായി ഉയർത്തണമെന്നാണ് നഴ്‌സുമാരുടെ പ്രധാന ആവശ്യം. സമരത്തെത്തുടർന്ന് സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം വലിയതോതിൽ തടസ്സപ്പെടാൻ സാധ്യതയുണ്ട്. വാർഡ് ഡ്യൂട്ടികളിൽ നിന്ന് നഴ്‌സുമാർ പൂർണ്ണമായും വിട്ടുനിൽക്കുമെങ്കിലും അത്യാഹിത വിഭാഗങ്ങളിൽ (Emergency Services) മൂന്നിലൊന്ന് നഴ്‌സുമാർ സേവനത്തിനുണ്ടാകും. തങ്ങളുടെ ആവശ്യങ്ങളിൽ സർക്കാർ മെല്ലെപ്പോക്ക് തുടരുന്നതിനാലാണ് കടുത്ത സമരമുറയിലേക്ക് നീങ്ങുന്നതെന്ന് യു.എൻ.എ നേതൃത്വം വ്യക്തമാക്കി.

MANNAN
VASTHU
AJMI
MN
unni

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles