പെരിയ: കേരള കേന്ദ്ര സർവകലാശാലയിലെ സ്കൂൾ ഓഫ് ബയോളജിക്കൽ സയൻസസും സൊസൈറ്റി ഫോർ മോളിക്യുലാർ സിഗ്നലിങ്ങും മോളിക്യുലാർ സിഗ്നലിങ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു. കോശങ്ങൾ തമ്മിലും അവയവങ്ങൾ തമ്മിലുമുള്ള സംവേദന പ്രക്രിയയുമായി ബന്ധപ്പെട്ട പഠന-ഗവേഷണ മേഖലയിലെ വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള ശാസ്ത്രജ്ഞർ പങ്കെടുത്ത സമ്മേളനം അധ്യാപകർക്കും വിദ്യാർഥികൾക്കും കൂടുതൽ ഗവേഷണ സാധ്യതകൾ തുറന്നു. നൂതന അറിവുകളുടെയും ആശയ സംവാദങ്ങളുടെയും വേദിയായി മൂന്നുദിവസത്തെ സമ്മേളനം മാറി.
സമാപനസമ്മേളനത്തിൽ ഹൈദരാബാദ് സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. പി.അപ്പാറാവു സമാപന പ്രഭാഷണം നടത്തി, ശാസ്ത്രരംഗത്ത് സംശുദ്ധിയും നൈതികതയും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. യുവ ശാസ്ത്രജ്ഞർക്ക് ധൈര്യത്തോടെ ചോദ്യങ്ങൾ ചോദിക്കാനുള്ള സൗഹൃദാന്തരീക്ഷം സ്ഥാപനങ്ങൾ സൃഷ്ടിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കേരള കേന്ദ്ര സർവകലാശാല വൈസ് പാൻസലർ പ്രൊഫ. സിദ്ദു പി.അൽഗുർ അധ്യക്ഷനായി, ഗുജറാത്ത് ബയോടെക്നോളജി സർവകലാശാല ഡയറക്‌ടർ ജനറൽ ഡോ. സുബീർ എസ്.മജുംദാർ, അക്കാദമിക് ഡീൻ പ്രൊഫ. ജോസഫ് കോയിപ്പള്ളി, വിദ്യാർഥിക്ഷേമ വിഭാഗം ഡീൻ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, പ്രൊഫ. ഡെന്നീസ് തോമസ്, പ്രൊഫ. കെ. അരുൺകുമാർ, ഡോ. ഇന്ദ്രാശിഷ് ഭട്ടാചാര്യ എന്നിവർ സംസാരിച്ചു. മികച്ച പേപ്പർ, പോസ്റ്റർ അവതരണങ്ങൾക്ക് അവാർഡുകൾ നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









