കണ്ണൂർ : കുടുംബശ്രീ കണ്ണൂരിന് അഭിമാനമായി. ഹരിയാന ഗുരുഗ്രാമിൽ നടന്ന ആജീവിക സരസ് മേളയിൽ പാൻ ഇന്ത്യ ലെവൽ നാച്ചുറൽ ഫുഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി സ്മിത ഫുഡ് പ്രോഡക്ട്‌സ്. സൂര്യ എസ്.എച്ച്.ജി. ഗ്രൂപ്പ് അംഗമായ സ്മിത വീട്ടിൽനിന്ന് തുടങ്ങിയ സംരംഭം ഇന്ന് കുടുംബശ്രീ മിഷൻ്റെ തന്നെ അഭിമാനമായി മാറി. വളക്കൈയിൽ പ്രവർത്തിക്കുന്ന യൂണിറ്റിന് കുട്ടായി എസ്.എച്ച്.ജി. പ്രവർത്തകരുടെയും സഹായമുണ്ട്.
തുടക്കത്തിൽ ചെറു കടികളും ബേക്കറി പലഹാരങ്ങളുമായിരുന്നു. പിന്നീട് വിപണിസാധ്യത കൂടുതലുള്ള ചക്കയുടെ മൂല്യവർധിത ഉത്പന്നങ്ങളായ ചക്കപ്പൊടി, ഇടിച്ചക്കപ്പൊടി, ചക്കക്കുരു പൊടി, ചക്കക്കുരു അവലോസ് പൊടി, ചക്ക ജാം, ചക്ക സ്ക്വാഷ് തുടങ്ങി ചക്ക പുട്ടുപൊടി, കപ്പ പുട്ടുപൊടി, മധുരക്കിഴങ്ങ് പുട്ടുപൊടി, കാരറ്റ് പുട്ടുപൊടി എന്നീ പുട്ടുപൊടികളും ഇറക്കി. ഒപ്പം ഇഞ്ചി, മുരിങ്ങ, കറിവേപ്പില, വെളുത്തുള്ളി, കാന്താരി മുളക്, നെല്ലിക്ക എന്നിവയുടെ പൊടികളും വിവിധയിനം വെജ്,, നോൺ വെജ്, അച്ചാറുകൾ, ഇടി ഇറച്ചി എന്നിവയും പാക്കറ്റ് ആക്കി വിപണനം തുടങ്ങി.
ഹരിയാനയിലെ ഗുരുഗ്രാമിൽ നടന്ന സരസ് ആജീവിക മേളയിൽ 46-തരം ഉത്പ്പന്നങ്ങൾ ആണ് വിപണനത്തിന് കൊണ്ടുപോയത്.
വിദേശത്തേക്ക് തൻ്റെ ഭക്ഷ്യ ഉത്പന്നങ്ങൾ കുടുംബശ്രീയുടെ സഹായത്തോടെ വിപണനവും മാർക്കറ്റിങ്ങും നടത്താനുള്ള ഒരുക്കത്തിലാണ് സ്‌മിത ഭക്ഷ്യ യൂണിറ്റ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









