ഭൂമിയില്ലാത്ത പട്ടികവർഗകുടുംബങ്ങൾക്ക് ഭൂമി ഉറപ്പാക്കും -മന്ത്രി ഒ.ആർ. കേളു

ഭൂമിയില്ലാത്ത പട്ടികവർഗകുടുംബങ്ങൾക്ക് ഭൂമി ഉറപ്പാക്കും -മന്ത്രി ഒ.ആർ. കേളു
ഭൂമിയില്ലാത്ത പട്ടികവർഗകുടുംബങ്ങൾക്ക് ഭൂമി ഉറപ്പാക്കും -മന്ത്രി ഒ.ആർ. കേളു
Share  
2026 Mar 04, 09:25 AM

64 കുടുംബങ്ങൾക്ക് പട്ടയം കൈമാറി


തിരുനെല്ലി : ജില്ലയിൽ ഭൂമിയില്ലാത്ത പട്ടികവർഗകുടുംബങ്ങൾക്ക് ഭൂമി ഉറപ്പാക്കുമെന്ന് മന്ത്രി ഒ.ആർ. കേളും തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലെ രണ്ടാംഗേറ്റ് നാരങ്ങക്കുന്ന് നിവാസികൾക്കുള്ള പട്ടയവിതരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം: 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ'യെന്ന പദ്ധതിയിലൂടെ കഴിഞ്ഞ പത്തുവർഷത്തിനിടെ മാനന്തവാടി നിയോജകമണ്ഡലത്തിൽ 5000 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. തോൽപ്പെട്ടി നരിക്കൽ, തൃശ്ശിലേരി, ഇടിയംകുന്ന് പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ഘട്ടംഘട്ടമായി രേഖ നൽകാൻ സാധിച്ചു. ഇതിൻ്റെ തുടർച്ചയായാണ് നാരങ്ങക്കുന്ന് പ്രദേശത്തെ ഗുണഭോക്താക്കൾക്ക് പട്ടയം ലഭ്യമാക്കിയത്. പട്ടയം ലഭിക്കാത്തവർക്ക് രേഖ അനുവദിക്കുന്നതിനുള്ള തുടർനടപടികൾ കളക്‌ടറുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നിലവിൽ പലരും കൈവശം വെക്കുന്ന ഭൂമി മുൻകാലങ്ങളിൽ പട്ടയം അനുവദിച്ചതോ, വനഭൂമി, ഗോത്രവിഭാഗക്കാരുടെ ഭൂമി, മിച്ചഭൂമി വിഭാഗത്തിൽപ്പെട്ടതോ ആവാം. അത്തരത്തിൽ കണ്ടെത്തുന്ന ഭൂമികളുടെ സങ്കീർണത പരിശോധിച്ച് പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ കുടുംബങ്ങൾക്ക് കുറഞ്ഞത് അഞ്ചുസെന്റ് ഭൂമി ഉറപ്പാക്കാനാവശ്യമായ സഹായധനം വകുപ്പ് അനുവദിച്ചിട്ടുണ്ട്. ഭൂമിയില്ലാത്ത പട്ടികവർഗകുടുംബങ്ങൾക്ക് മരിയനാട് എസ്റ്റേറ്റിലെ ഭൂമി വിതരണംചെയ്യാനുള്ള ക്രമീകരണങ്ങൾ നടക്കുന്നുണ്ട്.


അദാലത്തിൽ 64 കുടുംബങ്ങൾക്ക് മന്ത്രി പട്ടയം കൈമാറി. കളക്‌ടർ ഡി.ആർ. മേഘശ്രീ അധ്യക്ഷത വഹിച്ചു. തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് അഞ്ജു ബാലൻ, വൈസ് പ്രസിഡന്റ് കെ.ടി. ഗോപിനാഥൻ, ജില്ലാപഞ്ചായത്തംഗം കെ.ആർ. ജിതിൻ, ബ്ലോക്ക് പഞ്ചായത്തംഗം ബേബി, സർവേ ഡെപ്യൂട്ടി ഡയറക്‌ടർ ആർ. ബാബു, തഹസിൽദാർ പി.യു. സിത്താര, ജില്ലാ സർവേ സൂപ്രണ്ട് റോയ് തോമസ് എന്നിവർ പങ്കെടുത്തു.

MANNAN
VASTHU
AJMI
MN
unni

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles