കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് ജോലികൾക്കായി വിട്ടുനൽകിയ സ്വകാര്യ ബസുകൾക്കും ടാക്സികൾക്കും മാസങ്ങൾ കഴിഞ്ഞിട്ടും വാടക ലഭിച്ചില്ലെന്ന് പരാതി. സർക്കാർ നിശ്ചയിച്ച താരിഫ് പ്രകാരമുള്ള തുക നൽകാതെ പലയിടങ്ങളിലും തുക വെട്ടിക്കുറച്ചതായും ആരോപണമുണ്ട്. ഈ അനാസ്ഥയിൽ പ്രതിഷേധിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ കളക്ടർക്കും സബ് കളക്ടർക്കും പരാതി നൽകി.
ഉദ്യോഗസ്ഥരെ പോളിംഗ് ബൂത്തുകളിൽ എത്തിക്കുന്നതിനായി പ്രതിദിനം 6,400 രൂപ നിരക്കിലാണ് സർക്കാർ വാടക നിശ്ചയിച്ചിരുന്നത്. മിക്ക ബസുകളും മൂന്ന് ദിവസത്തോളം ജോലിക്ക് ഉപയോഗിച്ചതിനാൽ 18,300 രൂപ ലഭിക്കേണ്ട സ്ഥാനത്ത് പല തദ്ദേശ സ്ഥാപനങ്ങളും വ്യത്യസ്തമായ കുറഞ്ഞ നിരക്കുകളാണ് കണക്കാക്കുന്നത്. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ മാത്രം നൂറോളം ബസുകളും ജില്ലയിൽ ആകെ മുന്നൂറോളം ബസുകളുമാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിട്ടുനൽകിയത്.
വടകരയിൽ 13,200 രൂപയും ചിലയിടങ്ങളിൽ 8,200 രൂപയുമാണ് വാടകയായി കണക്കാക്കിയിരിക്കുന്നത്. ബില്ലുകൾ സമർപ്പിച്ചിട്ടും 'സർക്കാരിന്റെ കൈവശം പണമില്ല' എന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് ഉടമകളും തൊഴിലാളികളും പറയുന്നു. ഇന്ധനവില വർധനയിൽ നട്ടംതിരിയുന്ന തങ്ങളെ ഈ നടപടി കൂടുതൽ പ്രതിസന്ധിയിലാക്കിയെന്നും അവർ ചൂണ്ടിക്കാട്ടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









