നഗരവനം പദ്ധതിയുടെപേരിൽ വീടൊഴിയേണ്ട സാഹചര്യമുണ്ടാകില്ല -മന്ത്രി

നഗരവനം പദ്ധതിയുടെപേരിൽ വീടൊഴിയേണ്ട സാഹചര്യമുണ്ടാകില്ല -മന്ത്രി
നഗരവനം പദ്ധതിയുടെപേരിൽ വീടൊഴിയേണ്ട സാഹചര്യമുണ്ടാകില്ല -മന്ത്രി
Share  
2026 Mar 04, 09:18 AM

കോഴിക്കോട്: വള്ളിക്കുന്ന് പഞ്ചായത്തിലെ കീഴയിൽ വനംവകുപ്പ് നടപ്പിലാക്കുന്ന നഗരവനം കണ്ടൽ ടൂറിസം പദ്ധതിയുടെ ഭാഗമായി ആർക്കും വീടൊഴിയേണ്ടി വരില്ലെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി. പദ്ധതിയുടെ പേരിൽ ഉദ്യോഗസ്ഥർ ആർക്കെങ്കിലുമെതിരെ നടപടിക്ക് മുതിർന്നാൽ അത് ഗൗരവകരമായ വീഴ്ചയായി കണ്ട് ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. നഗരവനത്തിന്റെ ഭാഗമായുള്ള മരജെട്ടിയുടെയും നടപ്പാതയുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


​ഭാവിയിൽ ഈ പ്രദേശം റിസർവ് ഭൂമിയായി മാറുന്ന സാഹചര്യം ഉണ്ടാകരുതെന്നും എല്ലാ വികസന പ്രവർത്തനങ്ങളും പഞ്ചായത്തിനെ അറിയിച്ചു മാത്രമേ നടപ്പാക്കാവൂ എന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് അരിയല്ലൂർ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരാൻ സാധ്യതയുള്ളതിനാലാണ് പ്രവൃത്തികൾ പൂർത്തിയാകുന്നതിന് മുൻപേ ഉദ്ഘാടനം നിർവഹിച്ചതെന്ന് ഡി.എഫ്.ഒ ആഷിഖ് അലി വിശദീകരിച്ചു. ഒരു മാസത്തിനുള്ളിൽ നടപ്പാതയുടെ മിനുക്കുപണികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.


​ചടങ്ങിൽ ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി.എൻ. അൻജൻകുമാർ, അഡീഷണൽ പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ ജസ്റ്റിൻ മോഹൻ, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവൽസലൻ തുടങ്ങിയവർ പങ്കെടുത്തു. ദേശാടനപ്പക്ഷികളെയും കണ്ടൽക്കാടുകളെയും കുറിച്ച് പഠിക്കാനെത്തുന്നവർക്ക് വലിയ സഹായമാകുന്നതാണ് ഈ പദ്ധതി.

MANNAN
VASTHU
AJMI
MN
unni

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles