കോഴിക്കോട്: ചാത്തമംഗലം എൻ.ഐ.ടി. പോസ്റ്റ് ഓഫീസിനു സമീപം മദ്യലഹരിയിലെത്തിയ യുവാവ് സ്റ്റുഡിയോയ്ക്കുനേരേ കല്ലെറിഞ്ഞു. ആക്രമണത്തിൽ സ്റ്റുഡിയോ ഉടമ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് പ്രദേശം നടുങ്ങിയ അക്രമസംഭവം നടന്നത്.
ബഹുനിലക്കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിലെ ജീവനക്കാർക്കുനേരേ അസഭ്യവർഷം നടത്തിയ യുവാവ്, പിന്നീട് തുരുതുരാ കല്ലെറിയുകയായിരുന്നു. എന്നാൽ ഏറുകൾ കൊണ്ടത് താഴത്തെ നിലയിലുള്ള സ്റ്റുഡിയോയുടെ മുൻവശത്താണ്. ആക്രമണത്തിൽ സ്റ്റുഡിയോയുടെ ചില്ലുകൾ പൂർണ്ണമായും തകരുകയും ഉള്ളിലുണ്ടായിരുന്ന കമ്പ്യൂട്ടറുകൾക്കും ലൈറ്റുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
കല്ലേറിൽ സ്റ്റുഡിയോ ഉടമ വിശോഭ്, ബ്യൂട്ടി പാർലറിലെ ജീവനക്കാരി, ഒരു വിദ്യാർത്ഥി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് ബിജു എന്നയാളെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









