നല്ലളം വളവിൽ സുരക്ഷയൊരുങ്ങുന്നു; അപകടങ്ങൾ തുടർക്കഥയായതോടെ സ്ഥിരം ഡിവൈഡർ സ്ഥാപിക്കുന്നു

നല്ലളം വളവിൽ സുരക്ഷയൊരുങ്ങുന്നു; അപകടങ്ങൾ തുടർക്കഥയായതോടെ സ്ഥിരം ഡിവൈഡർ സ്ഥാപിക്കുന്നു
നല്ലളം വളവിൽ സുരക്ഷയൊരുങ്ങുന്നു; അപകടങ്ങൾ തുടർക്കഥയായതോടെ സ്ഥിരം ഡിവൈഡർ സ്ഥാപിക്കുന്നു
Share  
2026 Mar 04, 09:09 AM

കോഴിക്കോട്: പഴയ ദേശീയപാതയിലെ അപകടമേഖലയായ നല്ലളം ഡീസൽ പ്ലാൻ്റിന് മുൻവശത്ത് സ്ഥിരം ഡിവൈഡർ സ്ഥാപിക്കാനുള്ള നടപടികൾക്ക് ഒടുവിൽ തുടക്കമായി. കഴിഞ്ഞ ശനിയാഴ്ച നാലുപേരുടെ മരണത്തിനിടയാക്കിയ ദാരുണമായ വാഹനാപകടത്തിന് പിന്നാലെയാണ് അധികൃതർ ഉണർന്ന് പ്രവർത്തിച്ചത്. തിരൂരിൽ നിന്ന് ചെങ്കല്ലുമായി പോവുകയായിരുന്ന ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അന്ന് അപകടമുണ്ടായത്.


​ഈ വളവിൽ ഡിവൈഡർ വേണമെന്നത് നാട്ടുകാരുടെയും യാത്രക്കാരുടെയും ദീർഘകാലമായുള്ള ആവശ്യമായിരുന്നു. അപകടങ്ങൾ പതിവായതോടെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് ഇപ്പോൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തികൾ ആരംഭിച്ചിരിക്കുന്നത്. ഡിവൈഡർ സ്ഥാപിക്കുന്നതോടെ ഇവിടുത്തെ അമിതവേഗതയ്ക്കും നിയമലംഘനങ്ങൾക്കും വലിയ തോതിൽ നിയന്ത്രണം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MANNAN
VASTHU
AJMI
MN
unni

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles