നിർമാണോദ്ഘാടനം ഇന്ന്
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ സി.എച്ച്. മുഹമ്മദ് കോയാ സ്റ്റേഡിയത്തിൽ സ്പോർട്‌സ് പവലിയൻ നിർമാണം തുടങ്ങി. ആദ്യഘട്ട പ്രവൃത്തിയുടെ ഔപചാരിക ഉദ്ഘാടനം ബുധനാഴ്‌ച വൈകീട്ട് നാല് മണിക്ക് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ നിർവഹിക്കും.
പി.എം. ഉഷ പദ്ധതിപ്രകാരം അഞ്ചുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഗാലറികൾ, വി.ഐ.പി. ഏരിയാ, മെഡൽ റൂം, ടെക്നിക്കൽ ഒഫീഷ്യൽസ് റൂം, മെഡൽ സെറിമണി റൂം, ഡ്രസ്സ് ചെയ്‌ഞ്ചിങ് റൂം, ഡോപ്പിങ് കൺട്രോൾ റൂം എന്നിവയാണ് സജ്ജീകരിക്കുന്നത്.
സർവകലാശാലാ എൻജിനിയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടത്തുന്നത്. പവലിയൻ പൂർത്തിയാകുന്നതോടെ ദേശീയ ഫുട്‌ബോൾ അത്ലറ്റിക് മത്സരങ്ങൾക്ക് വേദിയാകാൻ കാലിക്കറ്റിന് കഴിയും.
ഒക്ടോബറോടെ പൂർത്തീകരിക്കാനാകുമെന്ന് കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









