പട്ടാമ്പി : കൃഷിവകുപ്പിൻ്റെ കീഴിലുള്ള മേലേപട്ടാമ്പി സെൻട്രൽ ഓർച്ചാഡിൽ ഓക്സിജൻ പാർക്കിന്റെ ആദ്യഘട്ടപണി പൂർത്തിയാവുന്നു. ഓർച്ചാഡ് സമഗ്ര വികസനത്തിനായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ഇതിനായി കാർഷിക വിദഗ്‌ധരുടെ യോഗംചേർന്ന് പദ്ധതി തയ്യാറാക്കിയിരുന്നു. ബജറ്റിൽ ഒർച്ചാഡിന്റെ സമഗ്ര വികസനത്തിനും ഫാം ടൂറിസം ആരംഭിക്കാനുമായി അഞ്ചുകോടി രൂപയാണ് അനുവദിച്ചത്. കേരള ലാൻഡ് ഡിവലപ്മെന്റ് കോർപ്പറേഷന് നിർമാണച്ചുമതല നൽകുകയും ചെയ്തിരുന്നു.
പാലക്കാട്-പട്ടാമ്പി പ്രധാനപാതയ്ക്കിരുവശത്തുമായി 27 ഏക്കർ സ്ഥലം ഓർച്ചാഡിനുണ്ട്. ഇതിൽ തെക്കുഭാഗത്തുള്ള സ്ഥലത്താണ് ഓക്‌സിജൻപാർക്ക് തയ്യാറാക്കിയിട്ടുള്ളത്. 25 ഇനം മാവിനങ്ങളടക്കം ഫലവൃക്ഷങ്ങളടക്കമുള്ള ഓർച്ചാഡിൽ ഇരിപ്പിടങ്ങളും ഏറുമാടങ്ങളും തുറന്നവേദിയും മറ്റും ഒരുക്കുന്നുണ്ട്. രണ്ട് ഏറുമാടങ്ങളുടെയും കുട്ടികളുടെ പാർക്കിന്റെയും ഓപ്പൺ തിയേറ്ററിൻ്റെയും അഞ്ച് സ്റ്റാളുകളുടെയും നടപ്പാതയുടെയും പണി പൂർത്തിയായി. ഇരിപ്പിടങ്ങളും സജ്ജമായി.
പട്ടാമ്പി ഓർച്ചാഡിലും മറ്റ് കൃഷിവകുപ്പിന്റെ ഫാമുകളിലും ഉത്പാദിപ്പിക്കുന്ന പഴങ്ങളും മൂല്യവർധിത ഉത്പന്നങ്ങളും പച്ചക്കറിത്തൈകളും കൃഷിവകുപ്പ് നിർദേശിക്കുന്ന കർഷകരുടെ ഉത്പന്നങ്ങളും സ്റ്റാളുകളിൽ വിൽക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ കാന്റിനുമുണ്ട്.
വിദ്യാർഥികളിലും യുവതലമുറയിലും കർഷകരിലും കാർഷികവൃത്തിയുടെ ആവശ്യവും സംസ്കാരവും ഉണ്ടാക്കാനും വിനോദവും വിശ്രമവും ഉറപ്പാക്കാനും മറ്റും ഈ ഹരിതവനത്തിലെ പാർക്കിലൂടെ ഉറപ്പാക്കാനാണ് ശ്രമമെന്ന് മുഹമ്മദ് മുഹ്സിൻ പറഞ്ഞു. കലാപരിപാടികൾ നടത്താനും പുസ്‌തകങ്ങൾ വായിക്കാനുള്ള ഇടങ്ങളും ഇവിടെ പ്രയോജനപ്പെടുത്താനാവും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









