പുതുവൈപ്പ് കാമ്പസിൽ കുഫോസിന്റ കണ്ടൽ പഠന സഞ്ചാരം

പുതുവൈപ്പ് കാമ്പസിൽ കുഫോസിന്റ കണ്ടൽ പഠന സഞ്ചാരം
പുതുവൈപ്പ് കാമ്പസിൽ കുഫോസിന്റ കണ്ടൽ പഠന സഞ്ചാരം
Share  
2026 Mar 04, 09:01 AM

വൈപ്പിൻ കണ്ടൽക്കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി നടപ്പിലാക്കുന്ന പാൻ ഇന്ത്യ കാംപെയ്നിൻ്റെ ഭാഗമായി പുതുവൈപ്പിലെ കേരള യൂണിവേഴ്സ‌ിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ കണ്ടൽ പഠനസഞ്ചാരം സംഘടിപ്പിച്ചു. കുഫോസ് വൈസ് ചാൻസലർ പ്രൊഫ. ബിജുകുമാർ, പുതുവൈപ്പ് കാമ്പസ് മേധാവി പ്രൊഫ. ഗിരീഷ് ഗോപിനാഥ്, ഡോ. ലിനോയ് ലിബിൻ എന്നിവർ മുൻകൈയെടുത്താണ് പരിപാടി സംഘടിപ്പിച്ചത്. ആദ്യ കണ്ടൽ പഠനസഞ്ചാരത്തിന് ഡബ്ല്യു.ഡബ്ല്യു.എഫ്. ഇന്ത്യയുടെ സംസ്ഥാന ഡയറക്‌ടർ രഞ്ജൻ മാത്യു വർഗീസ്, 3 പ്രാജക്ട് ഓഫീസർ അനുശ്രീധ എന്നിവർ പരിപാടി പരിചയപ്പെടുത്തി. എറണാകുളം സെയ്ന്റ് ആൽബർട്സ് കോളേജ്, മുളന്തുരുത്തി നിർമല കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. പുതുവൈപ്പ് കാമ്പസിലെ അധ്യാപിക ഡോ. റാണി വർഗീസ് പഠനസഞ്ചാരത്തിന് നേതൃത്വം നൽകി. കണ്ടൽക്കാടുകളുടെ പ്രാധാന്യം, തീരസംരക്ഷണത്തിലെ പങ്ക്, ജൈവവൈവിധ്യം തുടങ്ങിയ വിഷയങ്ങളിൽ കണ്ടൽ സംരക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഐ.ബി. മനോജ് സംസാരിച്ചു. കുഫോസ് വിദ്യാർഥികൾക്കായി മറ്റൊരു കണ്ടൽ പഠനസഞ്ചാരവും സംഘടിപ്പിച്ചു. കാമ്പസ് മേധാവിയായ ഡോ. ഗിരീഷ് ഗോപിനാഥ് ആമുഖപ്രസംഗം നടത്തി.

MANNAN
VASTHU
AJMI
MN
unni

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles