കോർപ്പറേഷനിൽ സ്മാർട്ട് ബിൻ സ്ഥാപിച്ചു

കോർപ്പറേഷനിൽ സ്മാർട്ട് ബിൻ സ്ഥാപിച്ചു
കോർപ്പറേഷനിൽ സ്മാർട്ട് ബിൻ സ്ഥാപിച്ചു
Share  
2026 Mar 04, 08:55 AM

തിരുവനന്തപുരം: പ്ലാസ്റ്റിക് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി കോർപ്പറേഷനിൽ 'സ്മാർട്ട് ബിൻ' സ്ഥാപിച്ചു. മേയർ വി.വി.രാജേഷും ടെറുമോ പെൻപോൾ ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്‌ടർ ചേതൻ മക്കോമും ചേർന്ന് ഉദ്ഘാടനം ചെയ്തു.


ടെറുമോ പെൻപോൾ പ്രൈവറ്റ് ലിമിറ്റഡിൻ്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായി എച്ച്.എൽ.എൽ. മാനേജ്മെന്റ് അക്കാദമിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ ശാസ്ത്രീയമായി തരംതിരിച്ച് ശേഖരിക്കപ്പെടുന്നുവെന്ന് പുതിയ സംവിധാനത്തിലൂടെ ഉറപ്പാക്കാൻ സാധിക്കും. ഐ.ഒ.ടി. സാങ്കേതികവിദ്യ വഴി ബിന്നിൽ ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവ് തത്സമയം അറിയാൻ സാധിക്കുന്നതിനാൽ സംസ്കരണ നടപടികളും വേഗത്തിലാക്കാൻ സാധിക്കും.


ചടങ്ങിൽ എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡ് ഡെപ്യൂട്ടി വൈസ് പ്രസിഡൻ്റുമാരായ ഷംനാദ് ഷംസുദ്ദീൻ, ഡോ. പി.എച്ച്.നിരീഷ്, ഡോ. എസ്.എച്ച്.കൃഷ്ണ‌, ഹരി, പത്മശ്രുതി. പ്രോജക്ട് കോഡിനേറ്റർ ആരതി വിനോദ് എന്നിവർ പങ്കെടുത്തു.

MANNAN
VASTHU
AJMI
MN
unni

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles