കുടുംബശ്രീ സംസ്ഥാന ട്രൈബൽ സോക്കർ ലീഗിൽ കാസർകോടിന് ഇരട്ടക്കിരീടം

കുടുംബശ്രീ സംസ്ഥാന ട്രൈബൽ സോക്കർ ലീഗിൽ കാസർകോടിന് ഇരട്ടക്കിരീടം
കുടുംബശ്രീ സംസ്ഥാന ട്രൈബൽ സോക്കർ ലീഗിൽ കാസർകോടിന് ഇരട്ടക്കിരീടം
Share  
2026 Mar 03, 08:43 AM

തൃക്കരിപ്പൂർ: കുടുംബശ്രീ സംസ്ഥാനതല ട്രൈബൽ സോക്കർ ലീഗ് കന്നിക്കിരീടത്തിൽ മുത്തമിട്ട് കാസർകോട്, പുരുഷ, വനിതാവിഭാഗങ്ങളിൽ ചാമ്പ്യൻഷിപ്പ് നേട്ടം ജില്ലയ്ക്ക് ഇരട്ടിമധുരമായി. വയനാട് മരവയൽ ജില്ലാ സ്റ്റേഡിയത്തിലായിരുന്നു ചാമ്പ്യൻഷിപ്പ്. ഫൈനലിൽ വനിതാവിഭാഗത്തിൽ മലപ്പുറത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കും പുരുഷവിഭാഗത്തിൽ വയനാടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കുമാണ് പരാജയപ്പെടുത്തിയത്.


പുരുഷൻമാരുടെ ജില്ലാ ടീമിനെ പി.കെ. വിഷ്ണുവും വനിതകളുടെ ജില്ലാ ടീമിനെ നയന രവിയുമാണ് നയിച്ചത്. മുരളിയാണ് ടീം മാനേജർ, ഗോത്രവിഭാഗത്തിലെ യുവതയുടെ കായിക വൈദഗ്‌ധ്യം പരിപോഷിപ്പിക്കുന്നതിനും കുടുംബശ്രീയിലൂടെ വിഭാഗത്തെ ഏകോപിപ്പിച്ച് നൂതന പദ്ധതികൾ നടപ്പാക്കുന്നതിനുമാണ് ട്രൈബൽ സോക്കർ ലീഗ് സംഘടിപ്പിച്ചത്.


ജില്ലാ മത്സരങ്ങൾ പൂർത്തിയാക്കി തിരഞ്ഞെടുക്കപ്പെട്ട 37 അംഗ കളിക്കാരിൽനിന്ന് തുടർച്ചയായി ക്യാമ്പ് സംഘടിപ്പിച്ചാണ് അവസാന 20 അംഗ കളിക്കാരെ കണ്ടെത്തിയത്.


കേരള റഫറി അസോസിയേഷൻ പാനലിസ്റ്റും മുൻ ഫുട്ബോളറുമായ സന്തോഷ് കീക്കാംകോട്ട്, ജില്ലാ ജൂനിയർ, സീനിയർ ടീം സെലക്‌ടർ പ്രവീൺ തായന്നൂർ എന്നിവരുടെ ശിക്ഷണത്തിലാണ് നീലേശ്വരം നഗരസഭയ്ക്ക് കീഴിലെ ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ പരിശീലനം നടന്നത്.


കണ്ണൂർ, കാലിക്കറ്റ് സർവകലാശാലാ, ജില്ലാ ഡിവിഷൻ ഫുട്ബോൾ താരങ്ങൾ ഉൾപ്പെടെ വനിത പുരുഷ വിഭാഗത്തിൽ ടീമിൻ്റെ ഭാഗമായി. ജേതാക്കളായ ടീമുകൾക്ക് 50,000 രൂപ വീതമാണ് സമ്മാനത്തുക.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles