ഭവനപദ്ധതിക്ക് മുൻഗണന

ഭവനപദ്ധതിക്ക് മുൻഗണന
ഭവനപദ്ധതിക്ക് മുൻഗണന
Share  
2026 Mar 03, 08:38 AM

മാനന്തവാടി ബ്ലോക്ക്


മാനന്തവാടി: 'എല്ലാവർക്കും വീട്' എന്ന ലക്ഷ്യവുമായി ഭവനപദ്ധതിക്ക് മുൻഗണന നൽകി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 20 കോടിരൂപയാണ് ഭവനപദ്ധതിക്ക് നീക്കിവെച്ചത്. പശ്ചാത്തലമേഖലയ്ക്കും ബജറ്റ് മികച്ച പരിഗണന നൽകുന്നു. 19.91 കോടിരൂപയാണ് ഇതിനായി നീക്കിവെച്ചത്. പ്രതിമാസം മൂവായിരത്തോളംപേർ ആശ്രയിക്കുന്ന 'കനിവ് സഞ്ചരിക്കുന്ന ആതുരാലയം പദ്ധതിക്കായി 25 ലക്ഷം രൂപ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിലെ ഘടകസ്ഥാപനമായ നല്ലൂർനാട് ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് 68 ലക്ഷംരൂപ ബജറ്റിൽ വകയിരുത്തി. ബ്ലോക്ക് പഞ്ചായത്തിനുകീഴിൽ വരുന്ന മറ്റ് ആരോഗ്യകേന്ദ്രങ്ങളായ പേര്യ സി.എച്ച്.സി. (24.50 ലക്ഷം), പൊരുന്നന്നൂർ സി.എച്ച്.സി. (18 ലക്ഷം) എന്നിവയുടെ പ്രവർത്തനങ്ങൾക്കും തുക വകയിരുത്തി. ക്ഷീരമേഖലയ്ക്ക് 90 ലക്ഷം രൂപയും കാർഷികമേഖലയ്ക്ക് 63.50 ലക്ഷംരൂപയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.


ഹാപ്പിനസ് കോർണർ, ഭിന്നശേഷി സ്കോളർഷിപ്പ്, ഭിന്നശേഷികലോത്സവം, ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ ജീവനക്കാരുടെ വേതനം, ചുറ്റുമതിൽ നിർമാണം, സാമൂഹികസുരക്ഷാമിഷൻ, വയോസ്‌പർശം തുടങ്ങി വിവിധ പദ്ധതികൾക്കായി 37.50 ലക്ഷം രൂപ വകയിരുത്തി. വിദ്യാഭ്യാസമേഖലയ്ക്ക് 18 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. പട്ടികജാതി വിദ്യാർഥികൾക്ക് പഠനമുറിയൊരുക്കുന്നതിനു പത്തുലക്ഷം രൂപയും കോറോം എൽ.പി. സ്കൂളിന് ഓപ്പൺസ്റ്റേഡിയം നിർമിക്കുന്നതിന് ആറുലക്ഷം രൂപയും തൊഴിലന്വേഷകരായ യുവതീ-യുവാക്കൾക്ക് ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം നൽകുന്നതിന് രണ്ടുലക്ഷം രൂപയും വകയിരുത്തി. വനിതാക്ഷേമത്തിനായി 83 ലക്ഷംരൂപയാണ് വകയിരുത്തിയത്. അഭ്യസ്‌തവിദ്യർക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന് അഞ്ചുലക്ഷം രൂപയും എസ്.സി. സംഘങ്ങൾക്ക് വാദ്യോപകരണങ്ങൾ വാങ്ങുന്നതിന് നാലുലക്ഷം രൂപയും വകയിരുത്തി.


41.54 കോടിരൂപ വരവും 40.95 കോടിരൂപ ചെലവും 59.64 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.പി. മൊയ്തീൻഹാജി അവതരിപ്പിച്ചത്.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷി രാമൻ അധ്യക്ഷത വഹിച്ചു. ബജറ്റ് വിനോദസഞ്ചാരമേഖലയ്ക്ക് പ്രാധാന്യം നൽകിയില്ലെന്ന് പ്രതിപക്ഷം വിമർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതിയധ്യക്ഷരായ ചിന്നമ്മാ ജോസ്, ആസ്യ മൊയ്തു. ഒ.ടി. മുഹമ്മദ് ഉനൈസ്, അംഗങ്ങളായ ബെന്നി ആന്റണി, ഉഷാ വിജയൻ, ടി. വസന്തകൃഷ്ണ‌ൻ, റോസമ്മ ബേബി, സിനി തോമസ്, കേളോത്ത് അബ്‌ദുള്ള, മനോജ് നെട്ടറ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, ജില്ലാപഞ്ചായത്തംഗം കെ.ആർ. ജിതിൻ തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles