കാബിനുള്ളിലെ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് ലോറിക്ക് തീപിടിച്ചു

കാബിനുള്ളിലെ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് ലോറിക്ക് തീപിടിച്ചു
കാബിനുള്ളിലെ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് ലോറിക്ക് തീപിടിച്ചു
Share  
2026 Mar 03, 08:34 AM

കൊയിലാണ്ടി: ഈറോഡ് നിന്ന് കാലിത്തീറ്റയുമായി കണ്ണൂരിലേക്ക് പോകുകയായിരുന്ന ലോറി പാചകവാതക സിലിൻഡർ ചോർന്നതിനെത്തുടർന്ന് കത്തിനശിച്ചു. കൊയിലാണ്ടി അരങ്ങാടത്ത് തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം.


ഭക്ഷണം പാകംചെയ്യാനായി ലോറിയുടെ കാബിനുള്ളിൽ സൂക്ഷിച്ച ചെറിയ പാചകവാതക സിലിൻഡറിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് തീ പടർന്നുപിടിക്കുകയായിരുന്നു. ഡ്രൈവർ മാത്രമായിരുന്നു ലോറിയിലുണ്ടായിരുന്നത്. ലോറിയുടെ കാബിനിൽ തീ ആളിപ്പടർന്നതോടെ ഡ്രൈവർ പുറത്തേക്കുചാടി രക്ഷപ്പെട്ടു. അപകടത്തിൽ സിലിൻഡറിൻ്റെ ഒരുഭാഗം പുറത്തേക്ക് തെറിച്ചുവീണു.


വിവരമറിഞ്ഞെത്തിയ കൊയിലാണ്ടി അഗ്നിരക്ഷാനിലയം ജീവനക്കാർ ഫോഗ് ഉപയോഗിച്ച് പെട്ടെന്ന് തീയണച്ചതിനാലാണ് ലോറി പൂർണമായി കത്തിയമരാതിരുന്നത്. കൊയിലാണ്ടി ഫയർസ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫീസർ പി.എം. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles