'റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം'

'റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം'
'റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം'
Share  
2026 Mar 03, 08:32 AM

ബാലുശ്ശേരി: മാസങ്ങളായി തകർന്നു കിടക്കുന്ന ബാലുശ്ശേരി-മണ്ണാംപൊയിൽ ചീക്കിലോട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യം ശക്തമാകുന്നു. പ്രദേശവാസികൾക്ക് ബാലുശ്ശേരി നഗരവുമായി ബന്ധപ്പെടാനുള്ള പ്രധാന പാതയാണിത്. റോഡ് തകർന്നതോടെ വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്.


​റോഡിന്റെ മോശം അവസ്ഥ കാരണം ഈ റൂട്ടിലുണ്ടായിരുന്ന ഏക ബസ് സർവീസും പിന്നീട് ആരംഭിച്ച ജീപ്പ് സർവീസുകളും നിലച്ച മട്ടാണ്. ഈ സാഹചര്യത്തിൽ റോഡ് അടിയന്തരമായി നവീകരിക്കണമെന്നും മണ്ണാംപൊയിൽ വഴി ചീക്കിലോട്-അത്തോളി ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് അനുവദിക്കണമെന്നും സുകൃത് മിഷൻ ചാരിറ്റബിൾ സൊസൈറ്റി വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. സൊസൈറ്റി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മണ്ണാംപൊയിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. അധികൃതരുടെ ഭാഗത്തുനിന്ന് ഉടൻ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles