മലയോരത്ത് പുഴകൾ വറ്റിവരളുന്നു; കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു, വന്യജീവികൾ കാടിറങ്ങുമെന്ന് ആശങ്ക

മലയോരത്ത് പുഴകൾ വറ്റിവരളുന്നു; കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു, വന്യജീവികൾ കാടിറങ്ങുമെന്ന് ആശങ്ക
മലയോരത്ത് പുഴകൾ വറ്റിവരളുന്നു; കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു, വന്യജീവികൾ കാടിറങ്ങുമെന്ന് ആശങ്ക
Share  
2026 Mar 03, 08:29 AM

വേനൽ കടുത്തതോടെ മലയോര മേഖലയിലെ പ്രധാന പുഴകൾ വറ്റി നീർച്ചാലുകളായി മാറുന്നു. വയനാടൻ മലനിരകളിൽ നിന്ന് ഉത്ഭവിച്ച് ചക്കിട്ടപാറ പഞ്ചായത്തിലൂടെ ഒഴുകുന്ന കടന്തറപ്പുഴയിൽ വെള്ളം പകുതിയിലേറെ കുറഞ്ഞുകഴിഞ്ഞു. മഴക്കാലത്ത് രൗദ്രരൂപം കൈക്കൊള്ളാറുള്ള ഈ പുഴ വേനലാരംഭത്തിൽ തന്നെ വറ്റുന്നത് പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്


ചക്കിട്ടപാറ പഞ്ചായത്തിലൂടെ ഒഴുകുന്ന മൂത്താട്ടുപുഴ, ഓനിപ്പുഴ, ഇല്യാനിപ്പുഴ എന്നിവയും വറ്റിയ നിലയിലാണ്. വനമേഖലയിൽ നിന്നൊഴുകിയെത്തുന്ന ഈ പുഴകളിൽ വെള്ളം കുറഞ്ഞതോടെ വന്യജീവികൾ കുടിവെള്ളം തേടി ജനവാസ മേഖലകളിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളത് നാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്. പ്രദേശത്തെ പ്രധാന കുടിവെള്ള പദ്ധതികളുടെ സ്രോതസ്സായ ഇല്യാനിപ്പുഴയിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്.


മുൻവർഷങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തടയണകൾ നിർമ്മിച്ച് വെള്ളം കെട്ടിനിർത്തിയിരുന്നെങ്കിലും ഇത്തവണ പലയിടത്തും അത്തരം നടപടികൾ ഉണ്ടായിട്ടില്ല. അതേസമയം, വന്യജീവികൾ കാടിറങ്ങുന്നത് തടയാനായി ഓനിപ്പുഴയിലും മൂത്താട്ടുപുഴയിലും മരം കൊണ്ടുള്ള താൽക്കാലിക തടയണകൾ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. പുഴകൾ വറ്റുന്നതോടെ മലയോര ഗ്രാമങ്ങളിൽ വരും ദിവസങ്ങളിൽ ജലക്ഷാമം രൂക്ഷമാകാൻ സാധ്യതയുണ്ട്.

MANNAN
VASTHU
AJMI
MN
unni

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles