ഭൂമിയുടെ ആധാരം കൈമാറി

ഭൂമിയുടെ ആധാരം കൈമാറി
ഭൂമിയുടെ ആധാരം കൈമാറി
Share  
2026 Mar 03, 08:24 AM

ഗീതുവിന് തലചായ്ക്കാൻ സ്നേഹവീട്


തിരൂർ: സ്കൂ‌ളിനായി മികച്ച നേട്ടങ്ങൾ കൈവരിച്ച കായികതാരം ഗീതുവിനും കുടുംബത്തിനുമായി വീടുവെക്കാനായി സഹപാഠികൾ വാങ്ങിനൽകുന്ന സ്ഥലത്തിന്റെ ആധാരം കൈമാറി. ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്. സ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും മാനേജ്‌മെൻറും ചേർന്നാണ് മൂന്നുസെന്റ് സ്ഥലം വാങ്ങുന്നതിനായി ധനസമാഹരണം നടത്തിയത്.


'സ്നേഹവീടിന്റെ' ഭൂമിയുടെ ആധാര കൈമാറ്റം തിങ്കളാഴ്ച്‌ച സ്കൂൾ ഓഡിറ്റോറിയത്തിൽ തൃപ്രങ്ങോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുജീബ് പുളക്കൽ ഉദ്ഘാടനംചെയ്തു.


വീടുവെക്കാൻ പഞ്ചായത്തിൻ്റെ വ്യവസ്ഥകളനുസരിച്ച് ഫണ്ടനുവദിക്കുമെന്നും ഇതിനായി സാമ്പത്തികസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് ടി.എൻ. ഷാജി അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ സോണിയ സി. വേലായുധൻ, പ്രഥമാധ്യാപിക ബിന്ദു എന്നിവരും ചേർന്ന് സ്ഥലത്തിന്റെ ആധാരം ഗീതുവിന് കൈമാറി. തിരൂർ എസ്.ഐ. ക്ലീറ്റസ് മുഖ്യാതിഥിയായിരുന്നു. പി.ടി.എ. വൈസ് പ്രസിഡൻറ് ഐ.പി. ജലീൽ സംസാരിച്ചു.


തിരൂർ ബി.പി. അങ്ങാടി കളപ്പാട്ടിച്ചിറയിലെ കാട്ടേപ്പാടത്ത് ചന്ദ്രൻ-രജനി ദമ്പതിമാരുടെ രണ്ടു പെൺമക്കളിൽ ഒരാളാണ് ഗീതു. രോഗിയായ ഭർത്താവിനെ പരിചരിക്കേണ്ടതിനാൽ ഗീതുവിന്റെ അമ്മ രജനിക്ക് ജോലിക്കുപോകാനും കഴിയുന്നില്ല. സഹോദരി സീതു ബി.കോം. കഴിഞ്ഞു.

MANNAN
VASTHU
AJMI
MN
unni

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles