വേനൽമഴയിലും കാറ്റിലും ആയിരക്കണക്കിന് വാഴകൾ നിലംപൊത്തി

വേനൽമഴയിലും കാറ്റിലും ആയിരക്കണക്കിന് വാഴകൾ നിലംപൊത്തി
വേനൽമഴയിലും കാറ്റിലും ആയിരക്കണക്കിന് വാഴകൾ നിലംപൊത്തി
Share  
2026 Mar 03, 08:21 AM

നിലമ്പൂർ : നായാടംപൊയിലിലും തോട്ടപ്പള്ളിയിലും വേനൽമഴയിലും കാറ്റിലും ആയിരക്കണക്കിന് നേന്ത്രവാഴകൾ നിലംപൊത്തി. ചാലിയാർ പഞ്ചായത്തിലെ വാളംതോട് വാർഡിൽപ്പെട്ട തോട്ടപ്പള്ളിയിലും നായാടംപൊയിലിലുമാണ് കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും ആയിരക്കണക്കിന് നേന്ത്രവാഴകൾ നിലംപൊത്തിയത്. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിട്ടുള്ളത്.


വിലയിടിവിനെത്തുടർന്ന് ബുദ്ധിമുട്ടിലായ കർഷകർക്ക് വിളനഷ്ടവും വന്നതോടെ പ്രതിസന്ധിയേറി. നായാടംപൊയിലിലെ രമേശൻ പൊട്ടൻപാറ, ബിനു ചൊള്ളംമാക്കൽ, സിനോജ് പൂവപ്പാറ, ചെറിയ രാമൻ എന്നിവരുടെ കൂട്ടുകൃഷിയിടത്തിലെ 4000 വാഴകളിൽ 1500-ലേറെ വാഴകളും തോട്ടപ്പള്ളി കണ്ടത്തിൽ ദേവസ്യയുടെ 1500-ഓളം വാഴകളും തെങ്ങുംപള്ളി മോൻസി ഫ്രാൻസിസിന്റെ 150-ഓളം വാഴകളും തൊഴുത്തുങ്ങൽ ബാബുവിൻ്റെ 500-ഓളം വാഴകളുമാണ് കാറ്റിൽ നശിച്ചത്. ചാലിയാർ പഞ്ചായത്തിൽ നേന്ത്രവാഴ കൃഷി ചെയ്യുന്ന പ്രധാന ഗ്രാമങ്ങളാണ് നായാടംപൊയിൽ, തോട്ടപ്പള്ളി മേഖലകൾ, ചാലിയാർ കൃഷിഭവന്റെ പരിധിയിലാണ് ഈ പ്രദേശങ്ങൾ. വിലയിടിവ് മൂലം നേന്ത്രവാഴക്കർഷകർ വലിയ പ്രതിസന്ധി നേരിടുന്നതിനിടയിലാണ് കാറ്റിലും മഴയിലും വ്യാപക കൃഷിനാശമുണ്ടായത്. ചാലിയാർ കൃഷി ഓഫീസർ ഉൾപ്പെടെ സ്ഥലത്തെത്തി നഷ്ടപരിഹാരം വിലയിരുത്തി.

MANNAN
VASTHU
AJMI
MN
unni

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles