ശ്രീകൃഷ്ണപുരം: നാടുമുഴുവൻ കോൺക്രീറ്റ് കെട്ടിടങ്ങളാക്കാനും ജലസ്രോതസ്സുകൾ ഇല്ലാതാക്കാനും ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് മന്ത്രി കെ. രാജൻ. വളരെ ഗുരുതരമായിത്തന്നെ പുഴകൾ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത സമൂഹത്തിനെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരിമ്പഴയിൽ കുന്തിപ്പുഴയുടെ വലതുകരയുടെ സംരക്ഷണഭിത്തി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
2024-25 ലെ റിവർ മാനേജ്‌മെൻ്റ് ഫണ്ട് ഉപയോഗിച്ചാണ് കരിമ്പുഴ തെരുവിനുസമീപം സംരക്ഷഭിത്തി നിർമിച്ചിത്. കെ. പ്രേംകുമാർ എം.എൽ.എ. അധ്യക്ഷനായി. പാലക്കാട് ചെറുകിട ജലസേചനവിഭാഗം എൻജിനിയർ അഞ്ജിത് സിങ്, എക്സി. എൻജിനിയർ കെ. ബിജു, സി.പി.ഐ. സംസ്ഥാന എക്സി. കൗൺസിൽ അംഗം കെ.പി. സുരേഷ് രാജ്, കരിമ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ പാട്ടത്തൊടി, ശ്രീകൃഷ്ണപുരം ബ്ലോക്ക് വൈസ് പ്രസിഡന്റ് ജ്യോതിവാസൻ, പഞ്ചായത്തംഗം മല്ലിക, ആർ.എം.എഫ്. സ്റ്റേറ്റ് ലെവൽ കമ്മിറ്റി മെമ്പർ ആർ. അജയൻ, സി.പി.ഐ. ജില്ലാ കമ്മിറ്റിയംഗം കെ.ടി. രാമചന്ദ്രൻ, സി.പി.ഐ. മണ്ഡലം സെക്രട്ടറി കെ. വേണുഗോപാൽ, സി.പി.ഐ. മണ്ഡലം കമ്മിറ്റി അംഗം കെ.ബി. രാമദാസ് എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









