അന്തിപ്പിച്ച മത്സ്യവിപണനകേന്ദ്രം ഉദ്ഘാടനം

അന്തിപ്പിച്ച മത്സ്യവിപണനകേന്ദ്രം ഉദ്ഘാടനം
അന്തിപ്പിച്ച മത്സ്യവിപണനകേന്ദ്രം ഉദ്ഘാടനം
Share  
2026 Mar 03, 08:10 AM

ചവറ ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ.യുടെ വികസന ഫണ്ടിൽനിന്ന് അനുവദിച്ച 18 ലക്ഷം രൂപ വിനിയോഗിച്ചു വാങ്ങിയ വാഹനം ഉപയോഗിച്ച് മത്സ്യഫെഡ് ആരംഭിക്കുന്ന സഞ്ചരിക്കുന്ന മത്സ്യവിപണനകേന്ദ്രം അന്തിപ്പച്ച പ്രവർത്തനം തുടങ്ങി. നീണ്ടകര ഹാർബറിൽ നടന്ന ചടങ്ങ് ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു.


മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ ജി. രാജാദാസ്, സബീന സ്റ്റാൻലി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ എസ്.ആർ. രമേഷ് ശശിധരൻ, മത്സ്യഫെഡ് ഡി.ജി.എം. രമാ മേനോൻ, ജില്ലാ മാനേജർ എസ്. അനിതാകുമാരി, സി.പി.സി. മാനേജർ ക്രിസ്തുദാസ് സഖറിയാസ് തുടങ്ങിയവർ പങ്കെടുത്തു.


ജില്ലയിലെ വിവിധ ലാൻഡിങ് സ്റ്റേഷനുകളിൽനിന്ന് മത്സ്യഫെഡ് ജില്ലാ ബേസ് സ്റ്റേഷനിലേക്ക് നേരിട്ട് സംഭരിക്കുന്ന മത്സ്യയിനങ്ങളാണ് അന്തിപ്പച്ചയിലൂടെ വിപണനം നടത്തുന്നത്. കടൽ, കായൽ മത്സ്യങ്ങൾക്കു പുറമേ മത്സ്യഫെഡിന്റെ മൂല്യവർധിത ഉത്പന്നങ്ങളായ ചെമ്മീൻ, ചൂര, അച്ചാറുകൾ, കറി മിക്‌സുകൾ, ഫ്രൈ മസാല, ചെമ്മീൻ ചമ്മന്തിപ്പൊടി, ചെമ്മീൻ റോസ്റ്റ് തുടങ്ങിയവയും അന്തിപ്പച്ച വാഹനത്തിൽ ലഭിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.

MANNAN
VASTHU
AJMI
MN
unni

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles