വിതുര വി.എച്ച്.എസ്.എസിന് സംസ്ഥാന പുരസ്കാരം

വിതുര വി.എച്ച്.എസ്.എസിന് സംസ്ഥാന പുരസ്കാരം
വിതുര വി.എച്ച്.എസ്.എസിന് സംസ്ഥാന പുരസ്കാരം
Share  
2026 Mar 03, 08:07 AM

വിതുര: സംസ്ഥാന എൻ.എസ്.എസിന്റെ ഫ്ലാഗ്ഷിപ്പ് പ്രോജക്ട് ആയ 'മാനസഗ്രാമ'ത്തിൻ്റെ ഭാഗമായുള്ള മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് വിതുര ഗവ. വി.എച്ച്.എസ്.എസിന് സംസ്ഥാന പുരസ്കാരം.എൻ.എസ്.എസ്. യൂണിറ്റ് 2025-26 അധ്യയന വർഷത്തിൽ പങ്കാളിത്ത ഗ്രാമത്തിൽ നടപ്പാക്കിയ പദ്ധതികൾ പരിഗണിച്ചാണ് പുരസ്കാരം.


ഭിന്നശേഷി പ്രതിഭയും സെറിബ്രൽ പാൾസി ബാധിതയുമായ പ്രൈമറി വിദ്യാർഥിനി കാജലിൻ്റെ ഉന്നമനത്തിനായി നടപ്പാക്കിയ 'പ്രിയപ്പെട്ട കാജലിന് ഹൃദയപൂർവം', ഓണവിപണി ലക്ഷ്യമിട്ട് പങ്കാളിത്ത ഗ്രാമത്തിൽ 'അമ്മമാർക്കൊപ്പം പൂവനി' എന്നപേരിൽ പൂവ് പച്ചക്കറി, പഴം എന്നിവയ്ക്കായി തേമല കൃഷ്‌ണവിലാസം എൽ.പി. സ്കൂളിൽ നടപ്പാക്കിയ ഫുഡ്‌‌സ്കേപ്പ് ഗാർഡൻ തുടങ്ങിയ പ്രവർത്തനങ്ങൾ പുരസ്‌കാരത്തിന് പരാഗണിച്ചിരുന്നു. ജീവിതോപാധിയായി ആട്ടിൻകുട്ടിയെ നൽകിവരുന്ന ബക്കരി ബാങ്ക്, കെഡേറ്റുകളുടെ ഇടപെടലിലൂടെ പുനർനിർമിച്ച വിതുര കലുങ്കിലെ മാതൃകാ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ മുടക്കംകൂടാതെ നടപ്പാക്കുന്ന വിശപ്പുരഹിത വിതുര, സ്വാപ്പ് ഷോപ്പ് തുടങ്ങി യൂണിറ്റിൻ്റെ പങ്കാളിത്ത ഗ്രാമത്തിലെ മാതൃകാപരമായ ഇടപെടലുകൾക്കുമാണ് പുരസ്കാരം.


പ്രിൻസിപ്പൽ മഞ്ജുഷ എ.ആർ., പ്രോഗ്രാം ഓഫീസർ അരുൺ വി.പി., വൊളൻറിയർ ലീഡർമാരായ ആതിര യു., അതുൽ എസ്., അനാമിക ബി. എന്നിവർ യൂണിറ്റിനു നേതൃത്വം നൽകുന്നു. തിരുവനന്തപുരത്ത് നടന്ന അവാർഡ് സമർപ്പണച്ചടങ്ങ് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.


എൻ.എസ്.എസ്. റീജണൽ ഡയറക്ടർ യെല്ലപ്പ ഉപ്പിൻ, സംസ്ഥാന എൻ.എസ്.എസ്. ഓഫീസർ ഡോ. ദേവിപ്രിയ എന്നിവരിൽനിന്ന് സ്‌കൂൾ അധികൃതർ അവാർഡ് ഏറ്റുവാങ്ങി.

MANNAN
VASTHU
AJMI
MN
unni

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles