സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണം ശക്തം; മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത, വിവിധയിടങ്ങളിൽ മഞ്ഞ അലർട്ട്

സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണം ശക്തം; മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത, വിവിധയിടങ്ങളിൽ മഞ്ഞ അലർട്ട്
സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണം ശക്തം; മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത, വിവിധയിടങ്ങളിൽ മഞ്ഞ അലർട്ട്
Share  
2026 Mar 02, 05:30 PM

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അൾട്രാവയലറ്റ് (UV) വികിരണം അപകടകരമായ നിലയിൽ രേഖപ്പെടുത്തിയതിനെത്തുടർന്ന് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ടയിലെ കോന്നി, കോട്ടയത്തെ ചങ്ങനാശേരി, മലപ്പുറത്തെ പൊന്നാനി എന്നിവിടങ്ങളിൽ സൂചിക 7 രേഖപ്പെടുത്തിയതോടെ അതീവ ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു. കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ സൂചിക 6 രേഖപ്പെടുത്തിയതിനാൽ ഈ പ്രദേശങ്ങളിൽ 'മഞ്ഞ അലർട്ട്' പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലും വികിരണ തോത് ഉയർന്നുതന്നെയാണ് നിൽക്കുന്നത്.


തുടർച്ചയായി അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ചർമ്മരോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും. അതിനാൽ പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർക്ക് പുറമെ പ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതുണ്ട്. വെയിലത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ സൺഗ്ലാസോ ഉപയോഗിക്കണമെന്നും ശരീരം മുഴുവൻ മറയ്ക്കുന്ന ഇളംനിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles