കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമേകുന്ന മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം കൂടുതൽ വേഗത്തിലാക്കാൻ സർക്കാർ നടപടി. പദ്ധതിയുടെ അവശേഷിക്കുന്ന ഭാഗമായ മലാപ്പറമ്പ് മുതൽ വെള്ളിമാടുകുന്ന് വരെയുള്ള 3.02 കിലോമീറ്റർ പാതയുടെ നിർമ്മാണവും നിലവിലെ കരാറുകാരനായ മിഡ്‌ലാന്റ് കോൺട്രാക്ടിംഗ് കമ്പനിയെത്തന്നെ ഏൽപ്പിക്കാൻ സർക്കാർ അനുമതി നൽകി. പുതിയ ടെൻഡർ നടപടികൾ ഒഴിവാക്കുന്നതിലൂടെ നിർമ്മാണത്തിലെ കാലതാമസം കുറയ്ക്കാനും റോഡിന്റെ ഗുണനിലവാരം ഒരേപോലെ നിലനിർത്താനും സാധിക്കും.
രണ്ടാം ഘട്ട നിർമ്മാണത്തിനായി 50.49 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതോടെ പദ്ധതിയുടെ ആകെ നിർമ്മാണച്ചെലവ് 127.38 കോടി രൂപയാകും. 2018-ലെ നിരക്കിനേക്കാൾ ഒൻപത് ശതമാനം കുറഞ്ഞ നിരക്കിലാണ് കരാറുകാരൻ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ദേശീയപാത 766-ന്റെ ഭാഗമായതിനാൽ കേന്ദ്ര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ലഭിച്ചതോടെയാണ് തടസ്സങ്ങൾ നീങ്ങി നിർമ്മാണം പുനരാരംഭിക്കുന്നത്.
നിലവിൽ മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെയുള്ള ഭാഗത്തെ ടാറിംഗ് ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ തന്നെ ഈ ഭാഗം ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രതീക്ഷ. നാലുവരി പാതയായി വികസിക്കുന്നതോടെ നഗരത്തിലെ ഏറ്റവും തിരക്കേറിയ ഈ റൂട്ടിലെ യാത്രാദുരിതത്തിന് വലിയ പരിഹാരമാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








