മുണ്ടേരി : കേരള വിനോദസഞ്ചാരവകുപ്പിന്റെ കീഴിൽ മുണ്ടേരിക്കടവിൽ നടപ്പിലാക്കുന്ന ഇക്കോ ടൂറിസം പദ്ധതി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യൻ അധ്യക്ഷനായി. ഏച്ചൂർ സർവ്വീസ് സഹകരണ ബാങ്കിനാണ് നടത്തിപ്പ് ചുമതല. ഇക്കോടൂറിസം കേന്ദ്ര വികസനത്തിനായി മൊത്തം 73.50 ലക്ഷം രൂപയാണ് അനുവദിച്ചത്. 29 ലക്ഷം രൂപയാണ് ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിജു, മുണ്ടേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. റസീന, എടക്കാട് ബ്ലോക്ക് പഞ്ചായത്തംഗം ഹാരിസ് പടന്നോട്ട്, പഞ്ചായത്ത് സ്ഥിരംസമിതിയംഗം വി.കെ. സനേഷ്, വാർഡംഗം പി.കെ. അബ്‌ദുൾസലാം, ചെയർമാൻ സി.പി. മുരളി, ഏച്ചൂർ സഹകരണ ബാങ്ക് പ്രസിഡൻ്റ് എം. പദ്മനാഭൻ, കെ. ബാബുരാജ്, മുണ്ടേരി ഗംഗാധരൻ, പി. രാമകൃഷ്‌ണൻ, പി.സി. അഹമ്മദ് കുട്ടി, കെ.പി. പ്രശാന്ത്, പി.കെ. രാഘവൻ എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








