വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭാ തൊഴിൽ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗാർത്ഥികൾക്കായി ഏകദിന നൈപുണി വികസന പരിശീലനം സംഘടിപ്പിച്ചു. നഗരസഭാ ജോബ് സ്റ്റേഷനിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കായാണ് ഈ പ്രത്യേക ക്ലാസ് ഒരുക്കിയത്. വരാനിരിക്കുന്ന മെഗാ ജോബ് ഫെയറിന് മുന്നോടിയായി ഉദ്യോഗാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നടന്നത്.
അഭിമുഖങ്ങളെ എങ്ങനെ നേരിടാം, ഡിജിറ്റൽ ലിറ്ററസി തുടങ്ങിയ വിഷയങ്ങളിൽ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ് ജിൻഷ മണിയേരി ക്ലാസുകൾക്ക് നേതൃത്വം നൽകി. നഗരസഭാ ചെയർപേഴ്സൺ കെ.പി. ചാന്ദ്‌നി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ ചെയർപേഴ്സൺ കെ.പി. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ കൗൺസിലർമാരും ഉദ്യോഗസ്ഥരും സംബന്ധിച്ചു. നിലവിൽ 2500-ലധികം പേർ രജിസ്റ്റർ ചെയ്ത നഗരസഭാ ജോബ് സ്റ്റേഷൻ വഴി നിരവധി പേർക്ക് ഇതിനോടകം ജോലി ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








