ആരാമ്പ്രം കൊട്ടക്കാവയൽ എ.കെ.എം.എൽ.പി. സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ചു. നാല് സെഷനുകളിലായി നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ പി. അസ്ഹറുദ്ദീൻ നിർവ്വഹിച്ചു. സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് ഗഫൂർ വാഴയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി എ.പി. നാസർ മുഖ്യാതിഥിയായിരുന്നു.
സയൻസ് മിറാക്കിൾ, സുരക്ഷാ ബോധവൽക്കരണം, യോഗ, ആരോഗ്യ ബോധവൽക്കരണം, വ്യക്തിത്വ വികസനം തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിലാണ് ക്ലാസുകൾ നടന്നത്. ആകെ 58 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ സ്‌കൂൾ ലീഡർ നഷ്‌വ ഖദീജ, എം.പി.ടി.എ. പ്രസിഡന്റ് കെ.പി. സൗമ്യ തുടങ്ങിയ ജനപ്രതിനിധികളും വിദ്യാർത്ഥി പ്രതിനിധികളും സംസാരിച്ചു. കുട്ടികളുടെ സമഗ്ര വികാസം ലക്ഷ്യമിട്ടാണ് ഇത്തരമൊരു പഠനക്യാമ്പ് വിഭാവനം ചെയ്തതെന്ന് അധികൃതർ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








