കൊടുവള്ളി നിയോജകമണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമായി സംഘടിപ്പിച്ച സഹായോപകരണങ്ങളുടെ വിതരണോദ്ഘാടനം ഡോ. എം.കെ. മുനീർ എം.എൽ.എ. നിർവ്വഹിച്ചു. ഡിസംബറിൽ കെ.എം.ഒ. കോളേജിലും താമരശ്ശേരിയിലുമായി നടന്ന പ്രത്യേക ക്യാമ്പുകളിൽ അർഹരായി കണ്ടെത്തിയ 114 പേർക്കാണ് വിവിധ ഉപകരണങ്ങൾ കൈമാറിയത്. കൊടുവള്ളി നഗരസഭാ ചെയർപേഴ്‌സൺ സഫീനാ ഷമീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ശ്രവണ സഹായികൾ (ഹിയറിങ് എയ്‌ഡ്), വീൽചെയറുകൾ, വാക്കറുകൾ, എൽബോ ക്രച്ചുകൾ, പഠനസഹായ കിറ്റുകൾ (TLM കിറ്റ്), കമ്മോഡ് ചെയറുകൾ, ഊന്നുവടികൾ, സി.പി. ചെയറുകൾ തുടങ്ങിയ വിപുലമായ ഉപകരണങ്ങളാണ് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മംഗലത്ത് മുഖ്യാതിഥിയായിരുന്നു.
ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്മാരായ ജോബി ഇലന്തൂർ, എ.കെ. അബുലൈസ്, സുബൈർ എന്നിവർക്കൊപ്പം സോഷ്യൽ സെക്യൂരിറ്റി മിഷൻ ജില്ലാ കോഡിനേറ്റർ ജിഷോ ജയിംസ്, ഓഡിയോളജിസ്റ്റ് പി.സി. ഹസൻ തുടങ്ങിയവർ സംസാരിച്ചു. അർഹരായവർക്ക് കൃത്യമായ സഹായം എത്തിക്കുന്നതിലൂടെ മണ്ഡലത്തിലെ ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾക്ക് വലിയ കരുത്ത് പകരുന്നതാണ് ഈ സംരംഭം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








