പവർഫുള്ളാകും ഇനി പയറുവർഗ കൃഷി

പവർഫുള്ളാകും ഇനി പയറുവർഗ കൃഷി
പവർഫുള്ളാകും ഇനി പയറുവർഗ കൃഷി
Share  
2026 Mar 02, 06:57 AM

തൃശ്ശൂർ: നെല്ലിനും ഗോതമ്പിനും സംസ്ഥാന സർക്കാരുകൾ നൽകുന്ന ഉത്പാദന പ്രോത്സാഹന ബോണസ് നിർത്തണമെന്ന കേന്ദ്ര ഉത്തരവിന് പിന്നാലെ ഈ ബോണസ് പയറുവർഗങ്ങളുടെ കൃഷിക്ക് നൽകണമെന്ന നിർദേശവുമെത്തുന്നു. ഇതിനായുള്ള നടപടികളെല്ലാം പൂർത്തിയായി. ഉടൻ ഉത്തരവിറങ്ങും.


രാജ്യത്ത് നെല്ലും ഗോതമ്പും ആവശ്യത്തിലേറെ ഉത്പാദിപ്പിക്കുന്നുണ്ടെന്നും ബഫർ സ്റ്റോക്ക് അധികരിച്ചെന്നും കാണിച്ചാണ് ബോണസ് നിർത്താൻ ആവശ്യപ്പെട്ടത്. കന്ദ്രം നിശ്ചയിച്ച താങ്ങുവിലയ്ക്ക് മാത്രമേ നെല്ലും ഗോതമ്പും സംഭരിക്കാവൂയെന്നാണ് നിർദേശം. കേന്ദ്രധനകാര്യ എക്സ്പെൻഡിച്ചർ സെക്രട്ടറിയാണ് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചത്.


അതേ സമയം രാജ്യത്ത് പയറുവർഗങ്ങളുടെ കുറവ് രൂക്ഷമാണ്. 40 ശതമാനത്തോളം ഇറക്കുമതി ചെയ്യുകയാണ്. ഈ ഇനത്തിൽ നല്ലതോതിൽ വിദേശനാണ്യം ചെലവാകുന്നുണ്ട്. അത് പരിഹരിക്കാനാണ് ഇപ്പോൾ പയറിനങ്ങൾക്ക് ഉത്‌പാദന പ്രോത്സാഹന ബോണസ് നൽകാൻ കേന്ദ്രം തീരുമാനിച്ചത്.


ഉഴുന്ന്, കറിക്കടല, ചെറുപയർ, വൻപയർ, മുതിര, പട്ടാണിപ്പയർ, സോയ, തുവര തുടങ്ങിയവ നെല്ലിനും ഗോതമ്പിനും പകരമായി കൃഷിയിറക്കാനാണ് പ്രോത്സാഹനം. മിക്ക ഇനങ്ങളും രണ്ടു മാസത്തിൽ വിളവെടുക്കാം. ഇരുപ്പ കൃഷിയിറക്കുന്ന പാടങ്ങളിൽ പയറുവർഗങ്ങൾ മൂന്നുതവണ വിളവിറക്കാം. പയർവർഗങ്ങളായതിനാൽ മണ്ണ് സമ്പുഷ്ടമാകുകയും ചെയ്യും. രണ്ടുതവണ പയർവർഗങ്ങളും ഒരു തവണ നെല്ലും കൃഷിയിറക്കിയാൽ വിളവ് അധികരിക്കുകയും ചെയ്യുമെന്നാണ് കണ്ടെത്തൽ.


കേന്ദ്രം നെല്ലിന് നൽകുന്ന താങ്ങുവില കിലോഗ്രാമിന് 23.69 രൂപയാണ്. ഇതിനു പുറമേയാണ് കേരള സർക്കാർ 6.31 രൂപ പ്രോത്സാഹന ബോണസ് നൽകുന്നത്. ഇത് ഉൾപ്പെടെ കർഷകർക്ക് 30 രൂപ ലഭിക്കുന്നുണ്ട്. കേരളം നെൽക്കർഷകർക്ക് നൽകുന്ന ഉത്പാദന പ്രോത്സാഹന ബോണസ് നിർത്തലാക്കില്ലെന്ന് മുഖ്യമന്ത്രിയും കൃഷി മന്ത്രിയും പ്രഖ്യാപിച്ചിരുന്നു.


പയർവർഗങ്ങളുടെ കൃഷിക്ക് ഉത്പാദന പ്രോത്സാഹന ബോണസ് കിട്ടുമെന്ന പ്രതീക്ഷയിൽ കർഷക കൂട്ടായ്‌മകളും സംരംഭങ്ങളും വ്യാപകമായി കൃഷി ആരംഭിച്ചു കഴിഞ്ഞു. വൻകിട കാർഷിക സംരംഭങ്ങൾ കർഷകരുമായി ചേർന്ന് കരാർ കൃഷിയും ആരംഭിച്ചു. ഒരു അന്തസ്സംസ്ഥാന സഹകരണ സംഘം ഇതിനായി പാലക്കാട് കഞ്ചിക്കോട്ട് 15,000 ടണ്ണേശഷിയുള്ള സംഭരണശാലയും ഒരുക്കിക്കഴിഞ്ഞു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles