നെടുമ്പാശ്ശേരി: കേരളം കാണാനെത്തിയ വിദേശികളും കൊച്ചിയിൽ കുടുങ്ങി. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമെല്ലാം കൊച്ചിയിൽനിന്ന് ഗൾഫ് വഴിയാണ് സർവീസുള്ളത്. അതിനാൽ യൂറോപ്പിൽ നിന്നും മറ്റും എത്തിയിട്ടുള്ള വിദേശികൾക്ക് മടങ്ങിപ്പോകാനാകുന്നില്ല. കൊച്ചിയിൽനിന്ന് ദുബായ്, അബുദാബി, ദോഹ വഴിയാണ് പലരും യൂറോപ്പിലേക്ക് പോകുന്നത്. കേരളം കാണാൻ എത്തിയിട്ടുള്ള വിദേശികൾ നേരത്തേ തന്നെ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് എടുത്തവരാണ്. യാത്ര സംബന്ധിച്ചുള്ള വിവരങ്ങൾ അറിയാൻ നിരവധി വിദേശികൾ ഞായറാഴ്ച കൊച്ചി വിമാനത്താവളത്തിലെത്തി. എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേയ്‌സ് വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തവരാണ് എത്തിയത്. ഫ്രാൻസിലേക്ക് പോകാനെത്തിയവരാണ് അധികവും. യാത്ര മുടങ്ങിയതിനാൽ വിദേശികൾ ഹോട്ടലിൽ തന്നെ കഴിച്ചുകൂട്ടുകയാണ്. മലേഷ്യ വഴിയും ഡൽഹി വഴിയും യാത്ര തരപ്പെടുത്താനുള്ള ശ്രമത്തിലാണ് വിദേശികൾ. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമെല്ലാം പോകേണ്ട മലയാളികളും ദുരിതത്തിലായിരിക്കുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








