കൊച്ചി : ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ കൊച്ചിയിലെ നാവികസേനാത്താവളം സന്ദർശിച്ചു. നാവികസേന ദക്ഷിണ മേഖലാ മേധാവി വൈസ് അഡ്‌മിറൽ സമീർ സക്സേന അദ്ദേഹത്തെ സ്വീകരിച്ചു. സന്ദർശന വേളയിൽ നാവികസേനയുടെ പരിശീലന കമാൻഡ് എന്ന നിലയിൽ കൊച്ചി കമാൻഡിൻ്റെ പങ്ക്, പ്രവർത്തനം, പ്രവർത്തന ശേഷികൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ അവലോകനം ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അവതരിപ്പിച്ചു.
കൊച്ചി കമാൻഡ് നിലയിൽ ഇന്ത്യൻ നാവിക സേനയിൽ നിർണായക സ്ഥാനം അടയാളപ്പെടുത്തുന്നുവെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് പറഞ്ഞു. അഡ്വാൻസ്‌ഡ് കപ്പൽ ഹാൻഡ്ലിങ് സിമുലേറ്ററായ 'ധ്രുവി'ൻ്റെ പ്രദർശനവും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് കണ്ടു. ഐ.എൻ.എസ്. ദ്രോണാചാര്യയിലെ ഇന്ത്യൻ നേവൽ മാരിടൈം മ്യൂസിയവും സന്ദർശിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








