ശാസ്താംകോട്ട : സാങ്കേതിക തടസ്സവാദങ്ങൾ പറഞ്ഞ്. തൊഴിലാളികൾക്കും ഗുണഭോക്താക്കൾക്കും അർഹമായ അവകാശങ്ങൾ നിഷേധിക്കരുതെന്ന് തൊഴിലുറപ്പ് പി.എം.എ.വൈ.ജി. പദ്ധതികളുടെ ഓംബുഡ്‌സ്‌മാൻ ജി. കൃഷ്ണകുമാർ. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ നടത്തിയ സിറ്റിങ്ങിലാണ് ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച നിർദേശം അദ്ദേഹം നൽകിയത്.
പി.എം.എ.വൈ.ജി. ഭവനപദ്ധതി ഗുണഭോക്താക്കൾക്ക് 90 ദിന അധികതൊഴിൽ നൽകേണ്ടത് അവരുടെ അവകാശമാണ്. ഇതിലൂടെ 33,210 രൂപയുടെ അധികസഹായം ലഭിക്കും.
പ്രതിവർഷം ഒരു കുടുംബത്തിന് 100 ദിവസത്തെ തൊഴിൽ നൽകേണ്ട പദ്ധതിയിൽ ശാസ്‌താംകോട്ട ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകൾ കഴിഞ്ഞദിവസംവരെ ശരാശരി 63 തൊഴിൽദിനങ്ങളാണ് നൽകിയത്. പടിഞ്ഞാറേ കല്ലട, കുന്നത്തൂർ പഞ്ചായത്തുകൾ 70 ദിവസത്തിലധികം ശരാശരി തൊഴിൽ നൽകിയത് അഭിനന്ദനാർഹമാണെന്നും ഓംബുഡ്സ്മാൻ പറഞ്ഞു.
മാർച്ചിൽ പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്ന പ്രവൃത്തികൾ ഏറ്റെടുക്കണമെന്നും നിർദേശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി രഞ്ജിത്ത്, സെക്രട്ടറി എം. സുചിത്രാദേവി, തൊഴിലുറപ്പ് പദ്ധതി ജോയിൻ്റ് ബി.ഡി.ഒ. അമ്പിളി, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








