വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി സർക്കാർ നിർമ്മിച്ച ടൗൺഷിപ്പ് യാഥാർത്ഥ്യമാകുന്നു. ചൂരൽമല, മുണ്ടക്കൈ നിവാസികൾക്കായി കൽപ്പറ്റയിൽ ഒരുക്കിയ 178 വീടുകളുടെ താക്കോൽ കൈമാറ്റവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും ഇന്ന് നടക്കും. രാവിലെ 11-ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.
44.33 കോടി രൂപ മുടക്കി സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ പ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ ആകെ 410 വീടുകളാണ് നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ വീട് പൂർണ്ണമായി നഷ്ടപ്പെട്ട 178 കുടുംബങ്ങൾക്കാണ് താക്കോൽ കൈമാറുന്നത്. 299 കോടി രൂപ ചിലവഴിച്ചാണ് ഈ ബൃഹദ് പദ്ധതി പൂർത്തിയാക്കുന്നത്. വിവിധ തലത്തിലുള്ള എൻജിനീയർമാരുടെയും 1500-ലധികം തൊഴിലാളികളുടെയും കഠിനാധ്വാനത്തിലൂടെയാണ് അതിവേഗം ഈ നിർമ്മാണം പൂർത്തിയാക്കിയത്.
2024 ജൂലൈ 30-നുണ്ടായ ഉരുൾപൊട്ടലിൽ സർവ്വസ്വവും നഷ്ടപ്പെട്ടവരുടെ പുനർനിർമ്മാണം കേരളത്തിന്റെ ഐക്യത്തിന്റെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ 11-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് എല്ലാവരെയും അദ്ദേഹം സ്വാഗതം ചെയ്തു. നാടിന്റെ അതിജീവനത്തിന്റെ അടയാളമായി മാറുന്ന ഈ ടൗൺഷിപ്പിൽ 402 കുടുംബങ്ങളിലായി ഏകദേശം 1662 പേർക്കാണ് താമസസൗകര്യം ഒരുങ്ങുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








