യു.എ.ഇ., സൗദി, ബഹ്റൈൻ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലുള്ളത് ലക്ഷക്കണക്കിന് മലയാളികൾ
കണ്ണൂർ: പശ്ചിമേഷ്യ സംഘർഷഭൂമിയായതോടെ മലയാളികളും ആശങ്കയിലായി. യു.എ.ഇ., സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽ ലക്ഷക്കണക്കിന് മലയാളികളുണ്ട്.
ആയിരക്കണക്കിനാളുകൾ കണ്ണൂർ ജില്ലയിൽ മാത്രമുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്നവരും നാട്ടിലുള്ള അവരുടെ ബന്ധുക്കളും ആശങ്കകളോടെ കാര്യങ്ങൾ നിരീക്ഷിക്കുകയാണ്. യു.എസ്. സൈനികത്താവളങ്ങൾ ഇറാൻ ആക്രമിച്ചതോടെ പശ്ചിമേഷ്യയിലേക്കുള്ള യാത്രകളുടെയും താളംതെറ്റി.
പുറത്തിറങ്ങരുതെന്ന് നിർദേശം
തലശ്ശേരി ഖത്തർ, ദുബായ്, ബഹ്റൈൻ എന്നിവിടങ്ങളിലുള്ളവർക്ക് പുറത്തിറങ്ങരുതെന്നും വീടിനകത്ത് കഴിയണമെന്നുമാണ് നിർദേശം. മിസൈൽ വരുമ്പോൾ സൈറൺ മുഴങ്ങും. റംസാനായതിനാൽ ഉച്ചവരെ മാത്രമെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുള്ളൂ. ഖത്തറിലുള്ള മകൾ അഫ്സ, ദുബായിലുള്ള മകൻ അജാസ് എന്നിവരെ ബന്ധപ്പെട്ട ചമ്പാട്ടെ പി.എം. അഷ്റഫ് പറഞ്ഞു.
(കടപ്പാട്: മാതൃഭൂമി ന്യൂസ്)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








