മാനന്തവാടി: 'ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട് ചിത്രത്തിന്റെ പ്രദർശനം തടഞ്ഞ് ഡി.വൈ.എഫ്.ഐ. മാനന്തവാടിയിലെ വർണ തിയേറ്ററിലായിരുന്നു ഡി.വൈ.എഫ്.ഐ.യുടെ പ്രതിഷേധം. വൈകീട്ട് 5.30-നും രാത്രി 8.30-നും സിനിമ പ്രദർശിപ്പിക്കാനായിരുന്നു തിയേറ്റർ അധികൃതർ തീരുമാനിച്ചിരുന്നത്.
വൈകീട്ടത്തെ ഷോ തുടങ്ങുന്നതിനു മുൻപുതന്നെ ഡി.വൈ.എഫ്.ഐ. മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ തിയേറ്ററിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതുമൂലം സിനിമയുടെ പ്രദർശനം മുടങ്ങി. പോസ്റ്ററുകൾ കീറിക്കളഞ്ഞ പ്രവർത്തകർ ഇത് തീയിട്ട് നശിപ്പിച്ചു. സിനിമ പ്രദർശിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് തിയേറ്റർ അധികൃതർ പിന്മാറിയില്ലെങ്കിൽ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.
പ്രതിഷേധം ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡൻ്റ് കെ.ആർ. ജിതിൻ ഉദ്ഘാടനം ചെയ്‌തു. മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് കെ. അഖിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സെക്രട്ടറി വി.ബി. ബബീഷ്, ജില്ലാ കമ്മിറ്റിയംഗം നിരഞ്ജന അയകുമാർ, കെ. ഹരീഷ്, വി.ബി. അഖിൽ, ശ്രീജിത്ത് കാട്ടിക്കുളം, അർജുൻ വെൺമണി തുടങ്ങിയവർ നേതൃത്വം നൽകി.
സംഘർഷ സാധ്യത പരിഗണിച്ച് മാനന്തവാടി പ്രിൻസിപ്പൽ എസ്.ഐ.എം.സി. പവനൻ, എസ്.ഐ.മാരായ സി.എം. ഷിബു, കെ.എൻ. സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തിയിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








