ബേപ്പൂർ കടലിൽ കൃത്രിമപാരുകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ അഞ്ച് വള്ളങ്ങൾ ബേപ്പൂർ മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി. പ്ലാസ്റ്റിക് കുപ്പികൾ, തെങ്ങിൻകുലച്ചിൽ, പൂഴിച്ചാക്ക് എന്നിവ ഉപയോഗിച്ച് കൃത്രിമപാരുകൾ ഉണ്ടാക്കി നിയമവിരുദ്ധമായി മീൻ പിടിച്ചതിനാണ് നടപടി. രാത്രികാല പട്രോളിങ്ങിനിടയിലാണ് ഈ വള്ളങ്ങൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.
ബേപ്പൂർ സ്വദേശികളായ കെ.പി. ഫൈസൽ, സി.പി. ശിഹാബ്, സക്കീർ ഹുസൈൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള റബിൻമോൻ, അജ്‌മീർ, ഷാനുമോൾ, സയാൻമോൻ എന്നീ യാനങ്ങളും, തമിഴ്‌നാട് സ്വദേശിയായ ക്രിസ്റ്റൽ ജോബാർട്ടിന്റെ സെയിന്റ് ആന്റണി എന്ന ബോട്ടുമാണ് കസ്റ്റഡിയിലെടുത്തത്. പിടികൂടിയ വള്ളങ്ങൾക്കെതിരെ അധികൃതർ കേസെടുത്തിട്ടുണ്ട്.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി. സുനീറിന്റെ നിർദേശപ്രകാരം എസ്.ഐ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഫിഷറീസ് ഗാർഡുമാരായ അരുൺ, ബിപിൻ, റെസ്‌ക്യൂ ഗാർഡുമാരായ ഷൈജു, വിഘ്നേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








