എടപ്പാളിൽ വൻ പോലീസ് സന്നാഹത്തിൽ കേരള സ്റ്റോറി-2 പ്രദർശനം

എടപ്പാളിൽ വൻ പോലീസ് സന്നാഹത്തിൽ കേരള  സ്റ്റോറി-2 പ്രദർശനം
എടപ്പാളിൽ വൻ പോലീസ് സന്നാഹത്തിൽ കേരള സ്റ്റോറി-2 പ്രദർശനം
Share  
2026 Mar 01, 08:33 AM

ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തടയാനെത്തിയത് രണ്ടുതവണ


പശ്ചാത്തലത്തിൽ എടപ്പാൾ ഗോവിന്ദ സിനിമാസിൽ വൻ പോലീസ് സന്നാഹത്തിൽ കേരള സ്റ്റോറി-2 പ്രദർശിപ്പിച്ചു. തടയാൻവന്ന ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ ബി.ജെ.പി. പ്രവർത്തകർ തിരിച്ചയച്ചു. ശനിയാഴ്ച്‌ച രാവിലെ 11-ന് ആദ്യ പ്രദർശനം കാര്യമായ പ്രശ്‌നമൊന്നുമില്ലാതെയാണ് നടന്നത്. 2.30-ന് പ്രദർശനം ആരംഭിക്കുന്നതിനുമുൻപാണ് ഏതാനും ഡി.വൈ.എഫ്.ഐ. പ്രവർത്തകർ സ്ഥലത്തെത്തി പ്രദർശനം നടത്താൻ പാടില്ലെന്നു പറഞ്ഞത്.


കോടതി ഉത്തരവുണ്ടെന്നും പ്രദർശനം നടത്തുമെന്നും തിയേറ്റർ ഉടമകളും സ്ഥലത്തുണ്ടായിരുന്ന ബി.ജെ.പി. പ്രവർത്തകരും പറഞ്ഞതോടെ ഇവർ പിൻമാറി. സിനിമ കാണാൻ വന്നവർ തങ്ങൾക്ക് സിനിമ കാണാൻ അവകാശമുണ്ടെന്നുപറഞ്ഞ് ഇവർക്കുനേരേ തിരിഞ്ഞു.


അപ്പോഴേക്കും വിവരമറിഞ്ഞ് ചങ്ങരംകുളം, കുറ്റിപ്പുറം, പൊന്നാനി എന്നിവിടങ്ങളിൽനിന്ന് വൻ പോലീസ് സംഘം സ്ഥലത്തെത്തി. പിന്നീട് പോലീസ് കാവലിൽ കൃത്യസമയത്തുതന്നെ പ്രദർശനം നടന്നു. ആദ്യ ഷോയ്ക്ക് കാര്യമായ തിരക്കുണ്ടായില്ലെങ്കിലും മാറ്റിനിക്ക് തിയേറ്ററിലെ 150 സീറ്റുകളിൽ 90 സീറ്റിലും ആളുണ്ടായിരുന്നു. റിസർവേഷൻ കുറവായിരുന്നു.


എടപ്പാളിൽ ആറുമണിക്ക് നടന്ന പ്രദർശനം തടയാൻ വന്ന ഡി.വൈ.എഫ്.ഐ. പ്രവർത്തകരും ബി.ജെ.പി.ക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. കൈയാങ്കളിയിലേക്ക് നീങ്ങുമെന്നായതോടെ പോലീസ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടു. പ്രദർശനം നടത്താൻ അനുവദിക്കില്ലെന്ന് ശഠിച്ച ഡി.വൈ.എഫ്. ഐ. ക്കാരുമായി തിയേറ്ററുടമകൾ ചർച്ച നടത്തി. പരാതിയുണ്ടെങ്കിൽ നിയമപരമായി നേരിടാമെന്നുള്ള ഇവരുടെ നിലപാടിനെത്തുടർന്ന് നേതാക്കൾ ഇറങ്ങിപ്പോയി. പിന്നീട് തിയേറ്ററിന്റെ്റെ ഗേറ്റിന് മുന്നിൽ നിലയുറപ്പിച്ച പ്രവർത്തകർ ഉള്ളിലേക്ക് ആരെയും കടത്തിവിട്ടില്ല. ഈ സമയത്താണ് ബി.ജെ.പി പ്രവർത്തകരെത്തിയതും സംഘർഷത്തിലേക്ക് നീങ്ങിയത്. പിന്നീട് പ്രദർശനം സുഗമമായി നടന്നു.


ജില്ലയിൽ എടപ്പാളിൽ മാത്രമാണ് സിനിമ പ്രദർശിപ്പിക്കുന്നത്. മഞ്ചേരിയിൽ ഒരു പ്രദർശനം നടന്നെങ്കിലും

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles