പുത്തൂർ കേന്ദ്രീകരിച്ച് വിനോദസഞ്ചാര ഇടനാഴി - മന്ത്രി കെ. രാജൻ

പുത്തൂർ കേന്ദ്രീകരിച്ച് വിനോദസഞ്ചാര ഇടനാഴി - മന്ത്രി കെ. രാജൻ
പുത്തൂർ കേന്ദ്രീകരിച്ച് വിനോദസഞ്ചാര ഇടനാഴി - മന്ത്രി കെ. രാജൻ
Share  
2026 Mar 01, 08:30 AM

പുത്തൂർ : ചുരുങ്ങിയ കാലത്തിനുള്ളിൽ പുത്തൂർഗ്രാമം ലോകവിനോദസഞ്ചാരഭൂപടത്തിൽ ഇടംനേടുമെന്നും ഗ്രാമീണ വിനോദസഞ്ചാരരംഗത്ത് ശ്രദ്ധേയമാകുമെന്നും മന്ത്രി കെ. രാജൻ, സുവോളജിക്കൽപാർക്ക് ജനങ്ങൾക്ക് തുറന്നുനൽകിയശേഷം കാഴ്‌ചകൾ ആസ്വദിച്ച് ഭാവിപദ്ധതികൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം. പുത്തൂരിലേക്ക് രണ്ടു മാസത്തിനകം കുറച്ച് ജീവികളെക്കൂടി കൊണ്ടുവരും.രാജ്യത്തെ ആദ്യത്തെ ആധുനിക ഡിസൈനർ മൃഗശാല പുത്തൂരിലേതാണ്. പുതിയ ഡബിൾഡെക്കർ ബസ് അടുത്തയാഴ്ച എത്തും. നഗരത്തിൽനിന്ന് സുവോളജിക്കൽ പാർക്കിലേക്കും ഇവിടെ നിന്ന് തിരിച്ചും സർവീസ് ഏർപ്പെടുത്തും. പീച്ചി ചിമ്മിനി മലയോരപാതയിൽ മധ്യഭാഗത്തായുള്ള പുത്തൂരിനെ ഉൾപ്പെടുത്തി വിനോദസഞ്ചാര ഇടനാഴിക്ക് പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.


ഇതിൽ മരോട്ടിച്ചാലിലെ ഓലക്കയം, ഇലഞ്ഞിക്കുത്ത് വെള്ളച്ചാട്ടങ്ങൾ, പുത്തൂർ കായൽ ടൂറിസം പദ്ധതി. എരവിമംഗലം ഡോ. സുകുമാർ അഴീക്കോട് സ്‌മാരകം, കേരളപഴനി ചോച്ചേരിക്കുന്ന് ക്ഷേത്രം, ഒല്ലൂരിലെ വിശുദ്ധ എവുപ്രാസ്യമ്മ തീർഥകേന്ദ്രം, കൈനൂർ സൈനികകേന്ദ്രം വാണിയംപാറയിലെ തുരങ്കയാത്ര തുടങ്ങിയ വിവിധ മേഖലകളെ ഉൾപ്പെടുത്തും. രാത്രി താമസിച്ച് ഒരു മുഴുവൻദിവസം വിനോദസഞ്ചാരികൾക്ക് ചെലവഴിക്കാൻ കഴിയുന്ന വിധത്തിലുള്ള പാക്കേജാണ് വിഭാവന ചെയ്തിട്ടുള്ളത്. ഇതിനായി പുത്തൂരിൽ വീട്ടുകാർക്ക് ഹോംസ്റ്റേ ഒരുക്കുന്നതിന് അനുമതി നൽകും. വനംവകുപ്പിന്റെ നിരീക്ഷണവും ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. പുത്തൂർ-വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധപ്പെടുത്തിയുള്ള റോഡ് നവീകരിച്ച് പീച്ചി -ചിമ്മിനി മലയോരയാത്ര സുഗമമാക്കും. പുത്തൂരിൽ പുതിയ പോലീസ്സ്റ്റേഷൻ ഉടൻ സജ്ജമാക്കും. തത്കാലം സുവോളജിക്കൽ പാർക്കിനുസമീപം റോഡരികിലെ ഓഫീസ് കെട്ടിടം പോലീസ്സ്റ്റേഷനായി വിട്ടുനൽകുമെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ നാല് പഞ്ചായത്തുകൾക്കും പദ്ധതി നേട്ടമാകും. തൃശ്ശൂർ നഗരത്തിലെ ഇടുങ്ങിയ കൂടുകളിൽനിന്ന് സുവോളജിക്കൽ പാർക്കിലെ വളരെ വിസ്‌ത്യതമായ ആവാസ ഇടങ്ങളിലേക്ക് പക്ഷിമൃഗാദികളെ മാറ്റാൻ കഴിഞ്ഞതിനും ജനങ്ങൾക്ക് കാണാൻ അവസരം ഉണ്ടാക്കിയതിനും വളരെ സംതൃപ്തിയുണ്ടെന്ന് ഫ്രൻഡ്‌സ് ഓഫ് സൂ സെക്രട്ടറി എം. പീതാംബരൻ അറിയിച്ചു. പൊതുജനങ്ങൾക്ക് തുറന്നുനൽകുന്ന ചടങ്ങിൽ കളക്‌ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ്, ബ്ലോക്കുപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീവിദ്യാ രാജേഷ്, പുത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സേതുമാധവൻ, നടത്തറ പഞ്ചായത്ത് പ്രസിഡൻ്റ് ജോബി ജോസ് തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles