സഞ്ചരിക്കുന്ന മത്സ്യവിപണന കേന്ദ്രം 'അന്തിപ്പച്ച' ഉദ്ഘാടനം ചെയ്‌

സഞ്ചരിക്കുന്ന മത്സ്യവിപണന കേന്ദ്രം 'അന്തിപ്പച്ച' ഉദ്ഘാടനം ചെയ്‌
സഞ്ചരിക്കുന്ന മത്സ്യവിപണന കേന്ദ്രം 'അന്തിപ്പച്ച' ഉദ്ഘാടനം ചെയ്‌
Share  
2026 Mar 01, 08:27 AM

തോപ്പുംപടി : മത്സ്യഫെഡിൻ്റെ നേതൃത്വത്തിൽ കൊച്ചിയിൽ പുറത്തിറക്കിയ സഞ്ചരിക്കുന്ന മത്സ്യവിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം കെ.ജെ. മാക്‌സി എം.എൽ.എ. നിർവഹിച്ചു. 'അന്തിപ്പച്ച' എന്ന പേരിലുള്ള ഈ പദ്ധതിക്കായി എം.എൽ.എ.യുടെ വികസനഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. ചടങ്ങിൽ കൗൺസിലർ ജോസഫ് ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. പി.ബി. ഫ്രാൻസിസ്, മത്സ്യഫെഡ് ജില്ലാ മാനേജർ ഫാത്തിമ എസ്. ഹമീദ്, കൗൺസിലർ പി.ജെ. ദാസൻ, നിഷാ ജോസഫ്, കെ.ജെ. ആന്റണി, മത്സ്യഫെഡ് പ്രോജക്‌ട് ഓഫീസർ എ. അക്ഷയ് തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ ഹാർബറുകളിൽനിന്ന് നേരിട്ട് സംഭരിക്കുന്ന വിവിധങ്ങളായ മത്സ്യ ഇനങ്ങളും മത്സ്യഫെഡ് നിർമിക്കുന്ന മറ്റ് മൂല്യവർധിത ഉത്പന്നങ്ങളും 'അന്തിപ്പച്ച' വഴി വിതരണം ചെയ്യും.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles