ജില്ലാ കളക്‌ടർക്ക് ഭീമഹർജിയുമായി കർഷകർ
മണിമല: പൊന്തൻപുഴ വനാതിർത്തിയിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന കുടുംബങ്ങളുടെ കൈവശഭൂമി മണിമല വില്ലേജിലെ ഡിജിറ്റൽ സർവേ നടത്തിയപ്പോൾ വനഭൂമിയെന്ന് രേഖ. അതോടെ 800-ലധികം കുടുംബങ്ങൾ താമസിക്കുന്ന പട്ടയമില്ലാത്ത ഭൂമി വനഭൂമി എന്ന് രേഖപ്പെടുത്തിയത്. ഇത് തിരുത്തണമെന്നും പട്ടയം നിഷേധിക്കപ്പെട്ട കർഷകർക്ക് പട്ടയം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നും വനത്തിൻ്റെ അതിർത്തിഭൂമി പരിശോധിക്കണമെന്ന ലാൻഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കണമെന്നുമാവശ്യപ്പെട്ട് കർഷകർ കോട്ടയം ജില്ലാകളക്ടർക്ക് ഭീമഹർജി നൽകി. ആലപ്ര റിസർവിന്റെ 1907-ലെ വിജ്ഞാപനം അനുസരിച്ചുള്ള അതിർത്തി വിവരണം പിന്തുടർന്ന് ഭൂമിയിൽ പരിശോധിച്ച് കണ്ടെത്തണം എന്നാണ് കമ്മീഷണർ ആവശ്യപ്പെട്ടത്. ഇത് പാലിക്കാതെയാണ് ഡിജിറ്റൽ സർവേ നടത്തിയത്. ഓരോ ഭൂമിയുടെയുംമേൽ 1977-ലെ റീസർവേ പ്രകാരമുള്ള 'വനം' എന്ന കുറിപ്പ് പകർത്തുകയാണ് ഡിജിറ്റൽ സർവേക്കാർ ചെയ്തത്. ലാൻഡ് റവന്യൂ കമ്മീഷണർ നിർദേശിച്ചപ്രകാരം സ്ഥലം പരിശോധിച്ചാൽ ആലപ്രയിലെ കർഷകരുടെ ഭൂമി വനത്തിനുപുറത്താണെന്ന് തെളിയുമെന്നും പരാതിയിൽ കർഷകർ പറയുന്നു. വളകോടി, കലപ്പകോടി, നെടുമ്പുറം ചതുപ്പ് എന്നീ കുത്തകപ്പാട്ട പ്രദേശങ്ങൾ സർക്കാർ ഉത്തരവിലൂടെ റവന്യൂ വകുപ്പിന് കൈമാറിയിട്ടുള്ള ഭൂമിയാണ്. ഇതും ഡിജിറ്റൽ സർവേയിൽ വനഭൂമിയാണ്.
പ്രദേശത്തെ 558 കർഷകരാണ് ഹർജിയിൽ ഒപ്പുവെച്ചിട്ടുള്ളത്. പൊന്തൻപുഴ സമരസമിതി കൺവീനർ സന്തോഷ് പെരുമ്പെട്ടി ജോസ് കോട്ടയിൽ, കെ.സി. ബാബു ജോയ്: തെക്കേമുറി, ബാബു മുള്ളൻകുഴി, ജെയിംസ് കണ്ണിമല, എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








