മറയൂർ : കേരളം രൂപവത്കൃതമായതിനുശേഷം സംസ്ഥാന അതിർത്തിയിൽ ആദ്യമായി നിർമാണം പൂർത്തിയായ കാന്തല്ലൂർ പട്ടിശ്ശേരി ഡാം ഞായറാഴ്‌ച നാടിന് സമർപ്പിക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും.
അഞ്ചുനാട്ടിലെ ഗ്രാമങ്ങളിലെ കർഷകരുടെ പതിറ്റാണ്ടുകളുടെ സ്വപ്‌നങ്ങളാണ് യാഥാർഥ്യമാകുന്നത്. കാവേരി ട്രിബ്യൂണലിൻ്റെ വിധിപ്രകാരം കേരളത്തിന് അനുവദിച്ച മൂന്ന് ടി.എം.സി. ജലം വിനിയോഗിക്കുന്നതിനായി ചെങ്കലാർ പദ്ധതിയുടെ ഭാഗമായിട്ടാണ് പഴയ ചെറിയതു പൊളിച്ചുമാറ്റി പുതിയ ഡാം നിർമിക്കുന്നത്. 60.34 കോടി രൂപ ചെലവിൽ സംസ്ഥാന ജലസേചനവകുപ്പാണ് ഡാം നിർമിച്ചിരിക്കുന്നത്. ഒരു ദശലക്ഷം ക്യൂബിക് മീറ്റർ സംഭരണശേഷിയുള്ള ഡാമിൻ്റെ പ്രധാന ജലസ്രോതസ്സ് മന്നവൻചോലയിലെ നീരൊഴുക്കാണ്.
കാന്തല്ലൂർ, കീഴാന്തൂർ, പയസ് നഗർ പ്രദേശങ്ങളിലെ 240 ഹെക്‌ടർ കൃഷിയിടങ്ങളിൽ ജലസേചനം ഉറപ്പാക്കും. ഉദ്ഘാടന ചടങ്ങിൽ എ. രാജ എം.എൽ.എ. അധ്യക്ഷനാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








