കമുകുംചേരിയിൽ 84 കുടുംബങ്ങൾക്ക് പട്ടയം നൽകി
കുന്നിക്കോട് :വർഷങ്ങളായി താമസിച്ചിരുന്ന ഭൂമിയിൽ അവകാശമില്ലാതിരുന്ന അഞ്ചുലക്ഷത്തോളം കുടുംബങ്ങളെ എൽ.ഡി.എഫ്. സർക്കാർ സ്വന്തം ഭൂമിയുടെ അവകാശികളാക്കിയെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു. കനാൽ പുറമ്പോക്കിൽ താമസിക്കുന്നവർക്കും ഉടൻ പട്ടയം നൽകുമെന്നും ഇതിനു പാര ഉദ്യോഗസ്ഥസംഘമാണെന്നും അതു മറികടന്ന് അർഹരായ എല്ലാവർക്കും പട്ടയം നൽകുമെന്നും മന്ത്രി പറഞ്ഞു. കമുകുംചേരിയിൽ 84 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടയമേളയുടെ താലൂക്ക്‌തല ഉദ്ഘാടനം മന്ത്രി കെ.രാജൻ ഓൺലൈനായി നിർവഹിച്ചു. പട്ടയ മിഷനും പട്ടയ അസംബ്ലികളും ഭൂരഹിതരെ കണ്ടെത്താനും അവരുടെ കൈവശഭൂമിക്ക് പട്ടയം നൽകാനും സഹായകമായെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. കമുകുംചേരിയിൽ താലൂക്ക്തല പട്ടയമേള ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കളക്‌ടർ എൻ. ദേവിദാസ്, ഡെപ്യൂട്ടി കളക്‌ടർ ജി. നിർമൽകുമാർ, ഹോർട്ടികോർപ്പ് ചെയർമാൻ എസ്. വേണുഗോപാൽ, പിറവന്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷേർലി ഗോപിനാഥ്, ജില്ലാപഞ്ചായത്ത് അംഗം എം. വിഷ്ണുഭഗത്, എം. ജിയാസുദീൻ, വാർഡ് പ്രതിനിധികളായ കൃഷ്ണകുമാരി, ആർ. സന്തോഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








