ഇരിട്ടി : ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ നിസ്സംഗരാകുന്നതിൻ്റെ നേർക്കാഴ്‌ചയായിരുന്നു ആറളം ഫാമിൽ വെള്ളിയാഴ്‌ച ഉച്ചമുതൽ വൈകിട്ടുവരെയുള്ള മണിക്കൂറുകൾ. ഫാം പുനരധിവാസമേഖലയിൽ യുവാവിനെ കാട്ടാന വീട്ടുമുറ്റത്ത് തുമ്പിക്കൈയിൽ ചുഴറ്റി നിലത്തടിച്ചുകൊന്നതിലുണ്ടായ പ്രതിഷേധാഗ്നിയിൽ വെന്തുരുകിപ്പോയി സ്ഥലത്തെത്തിയ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും. കൊല്ലപ്പെട്ട അനീഷിന്റെ മൃതദേഹം ആംബുലൻസിൽനിന്ന് പുറത്തെടുക്കാൻ അനുവദിക്കാതെ ഒരു കൊടിയുടെ നിറംപകരാതെ ആദിവാസികൾ നടത്തിയ ചെറുത്തുനില്പിൽ എല്ലാ സുരക്ഷാസംവിധാനങ്ങൾക്കും കാഴ്ചക്കാരാകാനേ കഴിഞ്ഞുള്ളൂ. പട്ടികവർഗ വികസനവകുപ്പ് മന്ത്രിക്കെതിരെയും കളക്‌ടർക്കെതിരേയും പ്രദേശവാസികളുടെ പ്രതിഷേധം അണപൊട്ടിയൊഴുകി. പേരാവൂർ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലെത്തിയ നൂറോളം പോലീസുകർക്ക് പ്രതിഷേധക്കാരുടെ മുന്നിൽ ഒന്നും ചെയ്യാനായില്ല. വന്യജീവികളിൽനിന്ന് സംരക്ഷണം നൽകുമെന്ന ഭരണകൂടങ്ങളുടെ പ്രഖ്യാപനം പാഴ്വാക്കാകുന്നതിന്റെ നേർക്കാഴ്‌ചയാണ് വന്യമ്യഗങ്ങൾക്കുമുന്നിൽ ഹോമിക്കപ്പെടുന്ന ജീവനുകൾ. സംരക്ഷണം വന്യമൃഗങ്ങൾക്ക് മാത്രമാകുമ്പോൾ ആദിവാസികളുടെ ജീവന് ഒരുവിലയുമില്ലേയെന്ന ചോദ്യം അധികൃതരുടെ നെഞ്ചിലേക്ക് കുത്തിക്കയറുകയായിരുന്നു. ഓരോ ജീവൻ പൊലിയുമ്പോഴും അധികൃതർ നടപ്പാകാത്ത വാഗ്ദാനങ്ങൾ നൽകി പ്രതിഷേധം തണുപ്പിക്കുന്നതല്ലാതെ ഒരു ശാശ്വതപരിഹാരം ഉണ്ടാകുന്നില്ല. അണപൊട്ടിയൊഴുകിയ പ്രതിഷേധം തണുപ്പിക്കാൻ നൽകിയ വാഗ്‌ദാനങ്ങളെല്ലാം ജലരേഖയായി മാറുകയാണ്. ഫലപ്രദമായ പ്രതിരോധസംവിധനങ്ങളൊന്നും ഉണ്ടാകുന്നില്ല. വനമേഖലയോട് അതിർത്തിപങ്കിടുന്ന ഗ്രാമങ്ങൾ വന്യമൃഗങ്ങളുടെ വിഹാരഭൂമിയായി മാറുകയാണ്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








