അതിജീവനത്തിൻ്റെ പുതിയ വിലാസത്തിലേക്ക്

അതിജീവനത്തിൻ്റെ പുതിയ വിലാസത്തിലേക്ക്
അതിജീവനത്തിൻ്റെ പുതിയ വിലാസത്തിലേക്ക്
Share  
2026 Feb 28, 08:39 AM

കല്പറ്റ: ഒച്ചയും ആളനക്കവുമില്ലാതെ മുകമായി കിടക്കുകയാണ് പുന്നപ്പുഴയോരത്ത് ചൂരൽമല അങ്ങാടി പൊടിപടലത്തിൽ കുളിച്ച് ആര്യംതിരിഞ്ഞുനോക്കാനില്ലാതെ അങ്ങാടിയിലെ കടകൾ, വിരലിലെണ്ണാവുന്ന കടകൾ തുറന്നുവെച്ചിട്ടുണ്ട്. ബെയ്‌ലി പാലത്തിനപ്പുറം റോഡുനിർമാണത്തിനായി മണ്ണുമാന്തിയന്ത്രത്തിന്റെ ശബ്ദംമാത്രം അന്തരീക്ഷത്തിൽ കേൾക്കാം.


അടിസ്ഥാനസൗകര്യവികസനം സാധ്യമാകണം


ചൂരൽമല അങ്ങാടിയെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം ചൂരൽമലയിൽ അവശേഷിക്കുന്ന ആളുകൾക്കായി അടിസ്ഥാനസൗകര്യവികസനം സാധ്യമാക്കണം. ദുരന്തത്തിൽ തകർന്ന റോഡുകൾ, പാലം എന്നിവയുടെ പുനർനിർമാണമാണ് ആദ്യംനടക്കേണ്ടത്. നിലവിൽ ബെയ്ലിപ്പാലത്തെയാണ് പുന്നപ്പുഴ കടക്കുന്നതിനായി സന്ദർശകരും വാഹനങ്ങളും ചൂരൽമലയിൽ അവശേഷിക്കുന്നവരും ഉപയോഗിക്കുന്നത്. ഇവിടെ പകരംപാലം വരും പുന്നപ്പുഴയുടെയും ചൂരൽമലയുടെയും വീണ്ടെടുപ്പിനായി പദ്ധതികൾ പ്രഖ്യാപിച്ചുകഴിഞ്ഞതാണ്. എന്നാൽ, പ്രാഥമികമായി ടൗൺഷിപ്പിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചതുകൊണ്ട് മറ്റു പ്രവൃത്തികൾ മന്ദഗതിയിലായതാണെന്ന് അധികൃതർതന്നെ വിശദീകരിക്കുന്നു. ഇതിൻ്റെ പുനർനിർമാണച്ചുമതലയും യു.എൽ.സി.സി.ക്കുതന്നെയാണ്. എൻ.ഐ.ടി.യാണ് സാങ്കേതികസഹായം നൽകുന്നത്. പുഴയുടെ വീണ്ടെടുപ്പും അരികുകെട്ടലുമാണ് പദ്ധതിയിലുള്ളത്. ഉത്തരാഖണ്ഡ് മാത്യകയാണ് ഇതിനായി പിന്തുടരുന്നത്.


പുന്നപ്പുഴയുടെ വീണ്ടെടുപ്പും ചൂരൽമലയുടെ നവീകരണം ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കായി 590 കോടിയുടെ സാസ്കി ഫണ്ടിനാണ് അനുമതിലഭിച്ചത്. ഇതിന്റെ ടെൻഡർനടപടികൾ പൂർത്തിയായി. ചൂരൽമല പാലം, വനറാണി, പുഞ്ചിരിമട്ടം ഭാഗത്തുള്ള രണ്ടുപാലങ്ങൾ എന്നിവയെല്ലാം ഈ നിർമാണപദ്ധതിയിൽ ഉൾപ്പെടും. പാലംനിർമാണത്തിനുള്ള സർവേ തുടങ്ങി. ചൂരൽമല. അട്ടമലറോഡ് വീതികൂട്ടി നിർമാണംതുടങ്ങി.


ചൂരൽമലയിൽത്തന്നെ ഇപ്പോഴും താമസിക്കുന്നവരുണ്ട്. ദുരന്തം ജീവൻ കൊണ്ടുപോയില്ലെങ്കിലും ജീവിതം കൊണ്ടുപോയവർ. മേപ്പാടി പഞ്ചായത്ത് പഴയ 10, 11, 12 വാർഡുകളിലെ താമസക്കാരാണിവർ. ഇവർക്കും വായ്‌പാ ആശ്വാസം അനുവദിക്കണമെന്നാണ് ചൂരൽമലയുടെ ആവശ്യം. ചുരൽമലയിൽ അവശേഷിക്കുന്നവർക്കായി ഈ സാധ്യതകളെ ഉപയോഗിക്കണമെന്ന് ജനകീയ ആക്ഷൻ കമ്മിറ്റി ഭാരവാഹി ജെ.എം.ജെ. മനോജ് അഭിപ്രായപ്പെട്ടു.


വേണം ആരോഗ്യകേന്ദ്രങ്ങൾ


"അവശേഷിക്കുന്നവർക്കായി ചൂരൽമലയിൽ ആരോഗ്യകേന്ദ്രങ്ങളും അങ്ങാടിയിൽ ഫാർമസിഷോപ്പുകളും ആരംഭിക്കണം" ജനശബ്ദം ഭാരവാഹി ഉസ്മ‌ാൻ ബാപ്പു പറയുന്നു.


മുണ്ടക്കൈയിൽ മുൻപ് ഡിസ്പെൻസറി ഉണ്ടായിരുന്നു. നീലിക്കാപ്പിൽ നിലവിൽ ഒരു പ്രാഥമികാരോഗ്യകേന്ദ്രമുണ്ട്. ഇവിടെ നഴ്സ‌് മാത്രമാണ് മിക്കപ്പോഴുമുള്ളത്.


ഇവിടെ ഡോക്ടറുടെ നിയമനം സ്ഥിരപ്പെടുത്തിയാൽ ചൂരൽമലക്കാർക്ക് ഉപകാരമാകും.


ഉയരണം സ്കൂളുകൾ


ദുരന്തത്തിൽ തകർന്ന സ്‌കൂളുകൾക്ക് പകരം കുഞ്ഞുങ്ങൾക്ക് പുതിയ സ്‌കൂൾക്കെട്ടിടങ്ങൾ അനുവദിക്കണമെന്നത് ചൂരൽമലയുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമാണ്. ദുരന്തത്തിൽ വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ, മുണ്ടക്കൈ എൽ.പി. സ്‌കൂൾ എന്നിവ തകർന്നിരുന്നു.


രണ്ടുസ്കൂളുകളിൽനിന്നുമായി 43 വിദ്യാർഥികളെയും ഉരുളെടുത്തിരുന്നു.


സ്കൂളുകൾക്കായി നീലിക്കാപ്പിൽ സ്ഥലംകണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 2.5 ഏക്കർ ഭൂമിയിൽ ഏഴുമുതൽ 12-ാംക്ലാസ് വരെയുള്ള കെട്ടിടം വെള്ളാർമല ജി.വി.എച്ച്.എസ്.എസിനായും മുണ്ടക്കൈ എൽ.പി. സ്കൂളിനായും ഒരുങ്ങും.


ടൗൺഷിപ്പ് യാഥാർഥ്യമാകുന്നതോടെ ദുരന്തബാധിതമേഖലയിലെ മിക്ക കുട്ടികൾക്കും ആദ്യം കല്പറ്റയിലെ സ്കൂളുകളിലും പിന്നീട് ടൗൺഷിപ്പിൽ തയ്യാറാവുന്ന സ്കൂളിലേക്കുമായി പഠനം സാധ്യമാകുമെന്നാണ് പ്രതീക്ഷ. നിലവിൽ വെള്ളാർമല സ്കൂളിൽ 546 വിദ്യാർഥികളും മുണ്ടക്കൈയിൽ 61 വിദ്യാർഥികളുമാണുള്ളത്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles