കോഴിക്കോട് ജാഫർഖാൻ കോളനി റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തിനശിച്ചു

കോഴിക്കോട് ജാഫർഖാൻ കോളനി റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തിനശിച്ചു
കോഴിക്കോട് ജാഫർഖാൻ കോളനി റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തിനശിച്ചു
Share  
2026 Feb 28, 08:35 AM

കോഴിക്കോട്: ജാഫർഖാൻ കോളനി റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ പൂർണമായും കത്തിനശിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ സമസ്ത സെന്ററിന് സമീപമായിരുന്നു സംഭവം. മലപ്പുറം സ്വദേശികൾ വാടകയ്‌ക്കെടുത്ത കാറാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ മുൻഭാഗത്തുനിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.


​ബീച്ച് അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കലാനാഥന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തിന് സമീപം മറ്റ് വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിലും അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു അപകടം ഒഴിവായി.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles